കെ.​എം. മാ​ണി അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, April 9, 2021 9:32 PM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​നും ധ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ങ്ക​മ​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ​ണം വി​ത​ര​ണം​ചെ​യ്തു.
സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കാ​രു​ണ്യ ദി​നാ​ച​ര​ണം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല, കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ജോ​സ​ഫ്, സോ​ണി ചൊ​ള്ളാ​മ​ഠം, ചെ​റി​യാ​ൻ ക​ട്ട​ക്ക​യം, റീ​ന സ​ണ്ണി, ചി​ഞ്ചു ബി​നോ​യി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഗ​തി മ​ന്ദി​ര സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ഏ​ല​പ്പാ​റ: കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ശ്വാ​സ​കോ​ശ രോ​ഗം, പോ​സ്റ്റ് കോ​വി​ഡ് സി​ൻ​ഡ്രോം, സ്കി​ൻ അ​ല​ർ​ജി, പ്ര​മേ​ഹം, ജീ​വി​ത ശൈ​ലി രോ​ഗം, ഉ​റ​ക്ക​ക്കു​റ​വ് എ​ന്നി​വ​യു​ടെ നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ഏ​ല​പ്പാ​റ​യി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ന് വി​ദ​ഗ്ധ​ർ നേ​തൃ​ത്വം​ന​ൽ​കും. ഫോ​ണ്‍: 9567710073, 8861508536.