പ​രി​ശോ​ധ​ന​യും വാ​ക്സി​നേ​ഷ​നും ഉൗ​ർ​ജി​ത​മാ​ക്കി
Thursday, April 22, 2021 9:40 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​കു​ന്ന​തി​നാ​ൽ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ബ്ലോ​ക്ക് ത​ല​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​നാക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക്യാ​ന്പി​ൽ 4434 പേ​രു​ടെ സാ​ന്പി​ൾ എ​ടു​ത്തു. 3645 ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ​തി​ൽ 367 എ​ണ്ണം പോ​സി​റ്റീ​വ് ആ​യി. പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ ഐ​സൊ​ലേ​ഷ​നും ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. സ​ന്പ​ർ​ക്കം തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കി. പു​തി​യ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു​ള്ള ക്വാ​റ​ന്‍റൈനും ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​ന് 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂ​മും, ടോ​ൾ ഫ്രീ ​ന​ന്പ​രും(18004255640) പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ജി​ല്ല​യി​ൽ നി​ല​വി​ൽ 4909 കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ട്. ശ​രാ​ശ​രി 600 നു ​മു​ക​ളി​ൽ കേ​സു​ക​ളാ​ണ് ഇ​പ്പോ​ൾ ദി​വ​സേ​ന റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ദി​നം​പ്ര​തി 3000-ത്തോ​ളം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വ​രു​ന്നു​ണ്ട്. പ​രി​ശോ​ധ​ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന കൂ​ട്ട​പ്പ​രി​ശോ​ധ​ന​യി​ൽ 19,290 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.6 ശ​ത​മാ​ന​മാ​ണ്. ആ​ർ​ടി​പി​സി​ആ​ർ, ആ​ർ​എ​റ്റി,സി​ബി നാ​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ 4,44,510 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ടെ​സ്റ്റ് യൂ​ണി​റ്റു​ക​ളും ബ്ലോ​ക്ക് ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 190 പേ​ർ ജി​ല്ല​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ആ​ർ​ക്കും ത​ന്നെ ജ​നി​ത​ക​മാ​റ്റം വ​ന്ന വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജി​ല്ല​യി​ൽ ഇ​തു​വ​രെ 51 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 597 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.