കോ​വി​ഡ് ആ​ശ​ങ്ക​യി​ൽ ബൈ​സ​ണ്‍​വാ​ലി
Thursday, May 6, 2021 9:46 PM IST
അ​ടി​മാ​ലി: കോ​വി​ഡ് ആ​ശ​ങ്ക വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബൈ​സ​ണ്‍​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും. ക​ഴി​ഞ്ഞ ഒ​രു​ദി​വ​സം​കൊ​ണ്ടു മാ​ത്രം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 50-ല​ധി​കം ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
രോ​ഗ വ്യാ​പ​നം കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യും വാ​ക്സി​ൻ വി​ത​ര​ണ​വും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മ​തി​ക​ളും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​കൃ​ത്യ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. കോ​വി​ഡ് ഹെ​ൽ​പ് ഡെ​സ്കും പൊ​ട്ട​ൻ​കാ​ട്ടി​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റും തു​റ​ന്നി​ട്ടു​ണ്ട്. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും ട്ര​സ്റ്റി​ന്‍റെ​യു​മൊ​ക്കെ സ​ഹ​ക​ര​ണ​ത്തോ​ടെ രോ​ഗി​ക​ൾ​ക്ക് ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.