ലോ​ക്ക് ഡൗ​ണി​ൽ നി​ശ്ച​ല​മാ​യി മൂ​ന്നാ​റും അ​ടി​മാ​ലി​യും
Saturday, May 8, 2021 10:17 PM IST
അ​ടി​മാ​ലി: ലോ​ക്ക് ഡൗ​ണി​ൽ നി​ശ്ച​ല​മാ​യി മൂ​ന്നാ​ർ, അ​ടി​മാ​ലി മേ​ഖ​ല. ചു​രു​ക്കം​ചി​ല അ​വ​ശ്യ വ​സ്തു വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സും ടൗ​ണി​ലു​ണ്ട്. കൃ​ത്യ​മാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മേ പോ​ലീ​സ് തു​ട​ർ യാ​ത്ര അ​നു​വ​ദി​ക്കു​ന്നു​ള്ളൂ.

ലോ​ക്ക് ഡൗ​ണി​നോ​ട് പൊ​തു​വെ മൂ​ന്നാ​ർ മേ​ഖ​ല​യി​ലും ആ​ളു​ക​ൾ സ​ഹ​ക​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ശ​നി​യാ​ഴ്ച്ച ക​ണ്ട​ത്. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ല​ട​ക്കം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ക​ർ​ശ​ന ജാ​ഗ്ര​ത​യും പ​രി​ശോ​ധ​ന​യും തു​ട​രു​ന്നു​ണ്ട്. മൂ​ന്നാ​റു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഉ​ൾ​മേ​ഖ​ല​ക​ളി​ലും ആ​ളു​ക​ൾ ലോ​ക്ക് ഡൗ​ണി​നോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

അ​ടി​മാ​ലി​യി​ൽ വ്യാ​പാ​ര​മേ​ഖ​ല നി​ശ്ച​ല​മാ​ണ്. ചു​രു​ക്കം​ചി​ല അ​വ​ശ്യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളും മ​രു​ന്നു​ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും മാ​ത്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ൽ പോ​ലീ​സ് ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തി​ലും ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്.