ഒ​രു​വ​ർ​ഷ​ത്തി​നി​ടെ 30 പ​ശു​ക്ക​ളെ ക​ടു​വ പി​ടി​ച്ചു
Tuesday, June 15, 2021 10:19 PM IST
മൂ​ന്നാ​ർ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്നാ​റി​ലെ തോ​ട്ടം മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ക​ടു​വ​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്ന​തി​നു​പു​റ​മെ ക്ഷീ​ര​ക​ർ​ഷ​ക​രെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് ക്ഷീ​രോ​ത്പാ​ദ​ന രം​ഗ​ത്തു​നി​ന്ന് പി​ൻ​മാ​റു​ന്ന​വ​രും കു​റ​വ​ല്ല.
ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ മു​പ്പ​തോ​ളം പ​ശു​ക്ക​ളാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ കാ​ളി​യ​മ്മ​യു​ടെ മൂ​ന്നു പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്.
തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സം ഗൂ​ഡാ​ർ​വി​ള എ​സ്റ്റേ​റ്റി​ലെ നെ​റ്റി​ക്കു​ടി ഡി​വി​ഷ​നി​ൽ ഒ​രു പ​ശു​വി​നെ ക​ടു​വ കൊ​ന്നി​രു​ന്നു.
വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം പ​ശു​ക്ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ 3600 പ​ശു​ക്ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ക​ടു​വ​യു​ടെ ആ​ക്ര​മ​ണം​മൂ​ലം ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് ഗു​രു​സാ​മി പ​റ​ഞ്ഞു. ക​ന്നു​കാ​ലി​ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ ചി​ല​ർ​ക്കു​മാ​ത്ര​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.