നെ​യ്യ​ശേ​രി​ക്കാ​രു​ടെ നന്മമ​രം വ​ർ​ക്കി കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി
Tuesday, June 15, 2021 10:19 PM IST
ക​രി​മ​ണ്ണൂ​ർ: നെ​യ്യ​ശേ​രി​ക്കാ​രു​ടെ നന്മമ​രം കൊ​ള​ന്പ​ക്ക​ര​യി​ൽ കെ.​ടി.​ വ​ർ​ക്കി​യും (62) കോ​വി​ഡി​നു കീ​ഴ​ട​ങ്ങി. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​കാം​ഗ​മാ​യ ഇ​ദ്ദേ​ഹം നി​ല​വി​ലു​ള്ള പ​ള്ളി​യു​ടെ നി​ർ​മാ​ണം മു​ത​ൽ ഇ​ട​വ​ക​യി​ലെ ദൈ​നം​ദി​ന​കാ​ര്യ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.​ തി​രു​നാ​ൾ, ക്രി​സ്മ​സ്, ഈ​സ്റ്റ​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, പ്രാ​ർ​ഥ​നാ​ഗ്രൂ​പ്പു​ക​ൾ, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി, ഇ​ത​ര ഭ​ക്തസം​ഘ​ട​ന​ക​ൾ തു​ട​ങ്ങി എ​ല്ലാ​രം​ഗ​ത്തും വ​ർ​ക്കി​യു​ടെ കൈ​യ്യൊ​പ്പ് പ​തി​ഞ്ഞി​രു​ന്നു. 62-ാം വ​യ​സി​ലും അ​ൾ​ത്താ​ര ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​തി​ൽ ഒ​രു​മ​ടി​യും കാ​ണി​ച്ചി​ല്ല.​
യാ​തൊ​രു പ​രാ​തി​യോ പ​രി​ഭ​വ​മോ പ്ര​തി​ഫ​ല​മോ ഇ​ല്ലാ​തെ സേ​വ​ന​ത​ല്പ​ര​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം ഇ​ട​വ​ക​യി​ലെ മ​റ്റു​ള്ള​വ​ർ​ക്കും മാ​തൃ​ക​യാ​യി​രു​ന്നു. ​കു​ടും​ബജീ​വി​ത​ത്തി​ലും കൃ​ത്യ​ത പാ​ലി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം ക​ഠി​നാ​ധ്വാ​നി​യാ​യി​രു​ന്നു.​ കു​ടും​ബം പോ​റ്റു​ന്ന​തി​നാ​യി ദി​വ​സ​വും പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​ണ​ർ​ന്നു റ​ബ്ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തും.​തു​ട​ർ​ന്നു​ള്ള സ​മ​യം തൊ​ടു​പു​ഴ ജി​യോ സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലെ ജോ​ലി​ക്കെ​ത്തും.
നി​ല​വി​ൽ തൊ​ടു​പു​ഴ ഡി​പോ​ൾ സ്കൂ​ളി​നു സ​മീ​പ​ത്തെ ടീം​സ് ബൈ​ക്ക് ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഭാ​ര്യ ത്രേ​സ്യാ​മ്മ ഉ​ടു​ന്പ​ന്നൂ​ർ മ​രു​ത​നാ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം.​ മ​ക്ക​ൾ: തോ​മ​സ്, ബി​നി. മ​രു​മ​ക്ക​ൾ: ലി​ജി, ഷി​ജോ .