ദീ​പ​ശി​ഖാ പ്ര​യാ​ണം ഇ​ന്ന്
Thursday, July 22, 2021 10:29 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചും ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നും ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന് ചെ​റു​തോ​ണി ടൗ​ണി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ദീ​പ​ശി​ഖാ​പ്ര​യാ​ണം ന​ട​ത്തും.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​ഡി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ ഫി​ലി​പ്പ് ഒ​ളി​ന്പി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കും.
കെഎസ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം സി.​വി.​ വ​ർ​ഗീ​സ് ദീ​പ​ശി​ഖാ പ്ര​യാ​ണം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ച​ട​ങ്ങി​ൽ ജി​ല്ല​യി​ൽ നി​ന്നും ഒ​ളി​ന്പി​ക്സി​ൽ നീ​ന്ത​ൽ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ​ജ​ൻ പ്ര​കാ​ശി​ന്‍റെ മാ​താ​വും അ​ത്‌ലറ്റി​ക്സി​ൽ ദേ​ശീ​യ മെ​ഡ​ൽ ജേ​താ​വു​മാ​യ വി.​ജെ.​ഷാ​ന്‍റി​മോ​ൾ, പ​രി​ശീ​ല​ക​രു​ടെ സേ​വ​ന​മി​ല്ലാ​തെ യൂ​ട്യു​ബ് ചാ​ന​ലു​ക​ൾ ക​ണ്ടു​പ​ഠി​ച്ച് ജിം​നാ​സ്റ്റി​ക്സി​ൽ ശ്ര​ദ്ധ നേ​ടി​യ ആ​ൻ​ഡ്രി​യ സ​ജി എ​ന്നി​വ​രെ ആ​ദ​രി​ക്കും.