കാ​ർ​ഗി​ൽ വി​ജ​യ് ദിവ​സം ആ​ച​രി​ക്കും
Friday, July 23, 2021 10:15 PM IST
തൊ​ടു​പു​ഴ: എ​ൻ​സി​സി മൂ​വാ​റ്റു​പു​ഴ 18-ാം ബ​റ്റാ​ലി​യ​ൻ, ന്യൂ​മാ​ൻ കോ​ള​ജ്, ജി​ല്ലാ നെ​ഹ്റു യു​വ​കേ​ന്ദ്ര, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26ന് ​കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സം ആ​ച​രി​ക്കും.
ഗാ​ന്ധി പ്ര​തി​മ​യി​ലെ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​എം.​ജെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ​സി​സി കേ​ര​ള ഘ​ട​കം ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ബ്രി​ഗേ​ഡി​യ​ർ വി.​എ​സ്.​സു​നി​ൽ കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​രമൃ​ത്യു വ​രി​ച്ച വെ​ട്ടി​മ​റ്റം സ്വ​ദേ​ശി ലാ​ൻ​സ് നാ​യി​ക് പി.​കെ.​സ​ന്തോ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ പ്രി​യ​യും മ​ക​ൻ അ​ർ​ജു​നും 26ന് ​കാ​ർ​ഗി​ലി​ൽ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ തോ​മ​സ് കു​ഴി​ഞ്ഞാ​ലി​ൽ അ​റി​യി​ച്ചു.