വേ​വ് വാ​ക്സി​ൻ കാ​ന്പ​യി​ൻ തു​ട​രു​ന്നു
Saturday, July 24, 2021 10:10 PM IST
തൊ​ടു​പു​ഴ: വേ​വ് വാ​ക്സി​ൻ സ​മ​ത്വ​ത്തി​നാ​യി മു​ന്നേ​റാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കാ​ന്പ​യി​ൻ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ദാ​രി​ദ്യ്ര​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​ർ, ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, സ്മാ​ർ​ട് ഫോ​ണ്‍, കം​പ്യൂ​ട്ട​ർ, ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്ക് എ​ത്ര​യും​വേ​ഗം വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​യാ​ണി​ത്. ഈ ​മാ​സം 31-ന​കം ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.
വാ​ർ​ഡു​ത​ല​ത്തി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ ന​ട​പ്പാ​ക്കു​ക. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചോ പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ വ​ഴി​യോ ആ​ളു​ക​ളെ റ​ജി​സ്റ്റ​ർ ചെ​യ്യി​പ്പി​ക്കും. സ്മാ​ർ​ട് ഫോ​ണ്‍ ഉ​ള്ള​വ​ർ​ക്ക് സ്വ​ന്ത​മാ​യി കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്നു വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കും. പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ സു​ഗ​മ​മാ​ക്കു​ന്ന​ത്. ജി​ല്ലാ, ബ്ലോ​ക്ക് ടാ​സ്ക് ഫോ​ഴ്സും ര​ജി​സ്ട്രേ​ഷ​ന്‍റെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കും. വാ​ക്സി​ൻ സ്റ്റോ​ക്കി​ന്‍റെ ല​ഭ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി ഇ​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും.