ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ത്തി ചി​കി​ത്സ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ
Sunday, September 26, 2021 8:51 PM IST
ചെ​റു​തോ​ണി: ന​വം​ബ​ർ ഒ​ന്നി​ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐ​പി വി​ഭാ​ഗം ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചേ​ർ​ന്ന നി​ർ​മാ​ണ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 82 കി​ട​ക്ക​ക​ളു​ള്ള കി​ട​ത്തി ചി​കി​ത്സാ വി​ഭാ​ഗ​മാ​യി​രി​ക്കും ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ക. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ത്തു.
ഇ​ടു​ക്കി ജി​ല്ല​യി​ൽ ഒ​രി​ട​ത്തും ഹൃ​ദ്രോ​ഗ ചി​കി​ത്സാ വി​ഭാ​ഗം, കാ​ൻ​സ​ർ ചി​കി​ത്സാ കേ​ന്ദ്രം എ​ന്നി​വ ഇ​ല്ലെ​ന്നി​രി​ക്കെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ർ​ഡി​യോ​ള​ജി, ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും. നഴ്സിം​ഗ് കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന കാ​ര്യം പി​ന്നീ​ട് തീ​രു​മാ​നി​ക്കും.
2022-ൽ ​ക്ലാ​സ് ആ​രം​ഭി​ക്കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കും. അ​ന​ധി​കൃ​ത അ​വ​ധി​യി​ൽ​പോ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ പോ​യ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രേ​യും തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ തു​ട​ർ​നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ കി​ഡ്കൊ​യ്ക്ക് നി​ർ​ദേ​ശം ന​ല്കും.
ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം.​എം. മ​ണി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.