കു​ടി​വെ​ള്ള പൈ​പ്പു പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Friday, October 15, 2021 10:09 PM IST
ക​ട്ട​പ്പ​ന: പ​ള്ളി​ക്ക​വ​ല​ക്ക് സ​മീ​പം കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. റോ​ഡി​ന്‍റെ സൈ​ഡി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യ​പ്പെ​ട്ട ഭാ​ഗ​ത്തും ടാ​ർ റോ​ഡി​ലു​മാ​യാ​ണ് പൈ​പ്പി​ന് പൊ​ട്ട​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ വെ​ള്ളം പൊ​ട്ടി ഒ​ഴു​കു​ന്ന ഭാ​ഗ​ത്ത് ടാ​റിം​ഗ് ഇ​ടി​ഞ്ഞു താ​ണി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ വെ​ള്ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്കും തെ​റി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മാ​ണ്.
ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് കു​ടി​വെ​ള്ള പൈ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി നി​ല​വി​ലെ ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​വ​ശ്യം.

വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന്
ച​ന്ദ​നം മോ​ഷ്ടി​ച്ചു

മ​റ​യൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തി. വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍റെ ഫ്യൂ​സ് ഉൗ​രി​മാ​റ്റി​യ ശേ​ഷ​മാ​ണ് മ​രം മു​റി​ച്ചു ക​ട​ത്തി​യ​ത്. മി​ഷ​ൻ​വ​യ​ലി​ൽ മ​ണ​ലോ​ടി​യി​ൽ സു​നി​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്നാ​ണ് മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ച​ന്ദ​ന​മ​രം അ​ർ​ധ​രാ​ത്രി​യി​ൽ മോ​ഷ്ടാ​ക്ക​ൾ വെ​ട്ടി ക​ട​ത്തി​യ​ത്. ചു​വ​ടെ മു​റി​ച്ച ച​ന്ദ​ന​മ​രം നൂ​റു​മീ​റ്റ​ർ അ​ക​ലെ​വ​രെ ചു​മ​ന്നു​കൊ​ണ്ടു​പോ​യി ക​ഷ​ണ​ങ്ങ​ളാ​ക്കി​യാ​ണ് കൊ​ണ്ടു​പോ​യ​ത്. സു​നി​ൽ മ​റ​യൂ​ർ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി.