മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു; ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് സാ​വ​കാ​ശം
Friday, November 26, 2021 10:15 PM IST
തൊ​ടു​പു​ഴ: മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് സാ​വ​കാ​ശം. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് ജ​ല​നി​ര​പ്പ് 2400.64 അ​ടി​യാ​ണ്.
ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മൂ​ല​മ​റ്റ​ത്തെ ഒ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ സ്പെ​റി​ക്ക​ൽ വാ​ൽ​വി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്. ജോ​യി​ന്‍റി​ലെ റ​ബ​ർ സീ​ലി​നു​ണ്ടാ​യ ത​ക​രാ​ർ മൂ​ലം വെ​ള്ളം ചോ​ർ​ന്ന​താ​ണ് ജ​ന​റേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ കാ​ര​ണം.
ബു​ധ​നാ​ഴ്ച രാ​വി​ലെ ജ​ന​റേ​റ്റ​ർ ഓ​ഫാ​ക്കി പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഈ ​ജ​ന​റേ​റ്റ​ർ ഉ​ട​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി മാ​റ്റി​യേ​ക്കും. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്തോ​റും വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ സാ​വ​കാ​ശ​മാ​ണ് ജ​ല​നി​ര​പ്പു​യ​രു​ന്ന​ത്. അ​തി​നാ​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ലും വ​ലി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​രാ​നു​ള്ള സാ​ധ്യ​ത ഇ​നി കു​റ​വാ​ണ്.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​വും രാ​ത്രി​യും പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സാ​മാ​ന്യം​ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചി​ട്ടും ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ .04 അ​ടി മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്.​അ​ടു​ത്ത ആ​ഴ്ച​യോ​ടെ മ​ഴ മാ​റാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.​
അ​തി​നാ​ൽ കേ​ന്ദ്ര​ജ​ല​ക​മ്മീ​ഷ​ന്‍റെ റൂ​ൾ ലെ​വ​ലാ​യ 2403 അ​ടി വെ​ള്ളം വ​രെ സം​ഭ​രി​ക്കാ​നാ​കു​മെ​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ അ​ണ​ക്കെ​ട്ട് വീ​ണ്ടും തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ക​യാ​ണ്. സ​മീ​പ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പാ​ണ് ഇ​ത്ത​വ​ണ അ​ണ​ക്കെ​ട്ടി​ലു​ള്ള​ത്.
ഇ​തു വൈ​ദ്യു​തി വ​കു​പ്പി​ന് വ​ലി​യ നേ​ട്ട​മാ​ണ്.​മ​ഹാ​പ്ര​ള​യ​മു​ണ്ടാ​യ 2018-ൽ ​പോ​ലും ന​വം​ബ​റി​ലെ ജ​ല​നി​ര​പ്പ് 2400 അ​ടി​യി​ൽ താ​ഴെ​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ണ​ക്കെ​ട്ട് തു​റ​ന്ന് പ​ത്തു ദി​വ​സ​ത്തോ​ളം വെ​ള്ളം ഒ​ഴു​ക്കി വി​ട്ട​പ്പോ​ൾ ക​ഐ​സ്ഇ​ബി​ക്ക് 70 കോ​ടി​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 142 മി​ല്യ​ണ്‍ യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വെ​ള്ള​മാ​ണ് തു​റ​ന്നു​വി​ട്ട​ത്.