കൊ​ക്ക​യാ​ർ മ​ണ്ണി​ടി​ച്ചി​ൽ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​ർ​ക്കാ​രി​ന് കൈ​മാ​റും: ജി​ല്ലാ ക​ള​ക്ട​ർ
Saturday, November 27, 2021 10:23 PM IST
ഇ​ടു​ക്കി: കൊ​ക്ക​യാ​ർ മ​ണ്ണി​ടി​ച്ചി​ൽ ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് റ​വ​ന്യു വ​കു​പ്പി​ന്‍റെ പോ​ർ​ട്ട​ലി​ലൂ​ടെ ഉ​ട​ൻ സ​ർ​ക്കാ​രി​ന് കൈ​മാ​റു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
സ്ഥ​ല​ത്തി​നും കൃ​ഷി​ക്കു​മു​ണ്ടാ​യ ന​ഷ്ടം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ കൈ​മാ​റി​യാ​ൽ പ്ര​ത്യേ​ക പാ​ക്കേ​ജി​ന് സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കും. പ​രി​ക്കേ​റ്റ​വ​ർ​ക്ക് തു​ട​ർ​ചി​കി​ത്സാ സ​ഹാ​യം, രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ്പെ​ഷ​ൽ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. കൊ​ക്ക​യാ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ ആ​വ​ശ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ന് ഏ​റ്റെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളും നി​യോ​ഗി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​രെ​യും വി​ടു​ത​ൽ ന​ൽ​കി മാ​തൃ​വ​കു​പ്പി​ലേ​ക്ക് മ​ട​ക്കി അ​യ​ക്ക​ണ​മെ​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി​യി​ലെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് ഉ​ട​ൻ ന​ട​പ്പി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സി​എ​ഫ്എ​ൽ​ടി​സി, സി​എ​സ്എ​ൽ​ടി​സി, കേ​ന്ദ്ര​ങ്ങ​ളാ​യി ഏ​റ്റെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​വി​ൽ ആ​രു​മി​ല്ലാ​ത്ത​ത് ഉ​ട​ൻ തി​രി​കെ കൈ​മാ​റും. കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​തി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ​യും വി​ടു​ത​ൽ ന​ൽ​കി മാ​തൃ വ​കു​പ്പി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കും. മൂ​ന്നാ​ർ ശി​ക്ഷ​ക് സ​ദ​ൻ വി​ട്ടു​കൊ​ടു​ക്കാ​ത്ത​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
സം​സ്ഥാ​നാ​വി​ഷ്കൃ​ത, കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. സം​സ്ഥാ​നാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ 55.65 ശ​ത​മാ​ന​വും കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ 55.96 ശ​ത​മാ​ന​വും മ​റ്റു പ​ദ്ധ​തി​ക​ളു​ടെ 54.76 ശ​ത​മാ​ന​വും ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ജി​ല്ല​യി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ്രാ​ദേ​ശി​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് സ​മി​തി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ച​താ​യി പൊ​തു​മാ​ര​മ​ത്തു നി​ര​ത്ത് വി​ഭാ​ഗം സ​മി​തി​യെ അ​റി​യി​ച്ചു. സ്കൂ​ൾ സ​മ​യ​ത്ത് ടി​പ്പ​ർ ലോ​റി​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണം തു​ട​രും. മാ​ഞ്ഞു​തു​ട​ങ്ങി​യ സീ​ബ്രാ​ലൈ​ൻ തെ​ളി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം അ​റി​യി​ച്ചു. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ ത​ട​സം നീ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ.​എം. നൗ​ഷാ​ദ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഡോ. ​സാ​ബു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.