ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു
Wednesday, December 1, 2021 10:36 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി എ​ക്സൈ​സ് റേ​ഞ്ച് സം​ഘം പ​നം​കു​ട്ടി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 20 ലി​റ്റ​ർ കോ​ട​യും 100 മി​ല്ലി ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. പ​നം​കു​ട്ടി സ്വ​ദേ​ശി ര​തീ​ഷി​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ​എ​ച്ച്. ഉ​മ്മ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) അ​നി​ൽ കെ. ​എ​ൻ. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നീ​ഷ് കു​മാ​ർ കെ ​ബി. മീ​രാ​ൻ കെ. ​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ കെ. ​പി. തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.