തൊഴിലുറപ്പു പദ്ധതിയിൽ തട്ടിപ്പു നടത്താൻ മുൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചെന്ന്
Wednesday, December 1, 2021 10:38 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്താ​ൻ മു​ൻ പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി ശ്ര​മി​ച്ച​താ​യി ആ​രോ​പ​ണം. എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ൻ ഭ​ര​ണ​സ​മി​തി​യും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണും ചേ​ർ​ന്ന് സി​റ്റി​സ​ണ്‍ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ ബി​നാ​മി​ക​ളെ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​താ​യും പ​ദ്ധ​തി​ക്കാ​യി പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​മെ​ന്നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
17 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ആ​യി​ര​ത്തോ​ളം ബോ​ർ​ഡു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രു ബോ​ർ​ഡി​ന് 3,000 മു​ത​ൽ 5,000 രൂ​പ വ​രെ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ 30 ല​ക്ഷ​ത്തി​ലേ​റെ​രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വാ​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നു മു​ൻ​ണ​ന ന​ൽ​കു​ന്ന​ത്.
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി നി​യ​മ​പ്ര​കാ​ര​മു​ള്ള ടെ​ൻ​ഡ​ർ ന​ട​ത്താ​തെ ബി​നാ​മി​ക​ളെ ഉ​പ​യോ​ഗി​ച്ച് ടെ​ൻ​ഡ​ർ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​സി​ഡ​ന്‍റ് മി​നി പ്രി​ൻ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ബി​നു, മെ​ന്പ​ർ​മാ​രാ​യ റാ​ബി സി​ദ്ദി​ഖ്, ശോ​ഭ​നാ​മ്മ ഗോ​പി​നാ​ഥ​ൻ, ജ​യ് തോ​മ​സ്, സു​നി​ൽ പൂ​ത​ക്കു​ഴി, ശ്യാ​മ​ളാ മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.