ഡാം ​ഡീ ക​മ്മീ​ഷ​ൻ​ചെ​യ്യ​ണം: തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Thursday, December 2, 2021 10:22 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ ആ​റു​ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​നു മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. ഡാ​മി​ന് 60 കി​ലോ​മീ​റ്റ​ർ താ​ഴ്ഭാ​ഗ​ത്താ​ണ് ഇ​ടു​ക്കി ആ​ർ​ച്ച് ഡാം, ​ചെ​റു​തോ​ണി ഡാം, ​കു​ള​മാ​വ് ഡാം ​എ​ന്നി​വ സ്ഥി​തി​ചെ​യ്യു​ന്ന​ത്. തൊ​ടു​പു​ഴ താ​ലൂ​ക്ക് ഉ​ൾ​പ്പെ​ടു​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ളും ഇ​തി​ന്‍റെ താ​ഴ്‌വാ​ര​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.​
ഇ​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.​സേ​വ് കേ​ര​ള, ക​രി​ങ്കു​ന്നം എ​ന്ന സം​ഘ​ട​ന മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ അ​പേ​ക്ഷ​യു​ടെ ഗൗ​ര​വം മ​ന​സി​ലാ​ക്കി തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ന്ന​തി​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.