ആ​ദ്യം ഓ​ണ്‍;​ പി​ന്നെ ഓ​ഫ് വീ​ണ്ടും പ​ഴ​യ​പ​ടി
Monday, January 17, 2022 10:36 PM IST
തൊ​ടു​പു​ഴ: അ​ക്ഷ​ര​മു​റ്റ​ത്ത് വീ​ണ്ടും മ​ല​ക്കം​മ​റി​ച്ചി​ൽ. ഈ ​അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച​പ്പോ​ൾ ഓ​ണ്‍​ലൈ​നാ​യാ​ണ് പ​ഠ​നം ന​ട​ന്ന​ത്. ഏ​താ​നും നാ​ളു​ക​ൾ​ക്കു ശേ​ഷം ഓ​ഫ്‌ലൈൻ പ​ഠ​നം ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തത്തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് വ​ഴി​മാ​റു​ന്ന​തോ​ടെ വിദ്യാഭ്യാസമേഖല ആ​കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ അ​വ​സ്ഥ​.

എ​സ്എ​സ്എ​ൽ​എ​സി, പ്ല​സ്ടു ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ മാ​ർ​ച്ചി​ൽ ന​ട​ക്കു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും പാ​ഠ​ഭാ​ഗം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. പ്ല​സ് വ​ണ്ണി​ന്‍റെ സ്ഥി​തി​യാ​ണ് ഏ​റെ ദ​യ​നീ​യം. ന​വം​ബ​റി​ലാ​ണ് ഇ​വ​രു​ടെ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. ഒ​രു​മാ​സം പി​ന്നി​ട്ട ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്. പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ ബാ​ച്ചു​ക​ളാ​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത് . അ​തി​നാ​ൽ മൂ​ന്നു​ദി​വ​സം മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് ക്ലാ​സു​ള്ള​ത്.

21 മു​ത​ൽ ഒ​ന്പ​താം​ക്ലാ​സ് വ​രെ​യു​ള്ള അ​ധ്യ​യ​നം വീ​ണ്ടും ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റു​ക​യാ​ണ്. ഓ​ണ്‍​ലൈ​ൻ പ​ഠ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മു​ണ്ട്. കു​രു​ന്നു​ക​ളു​ടെ ജീ​വി​തം ഫോ​ണു​ക​ളി​ൽ കു​രു​ങ്ങു​ന്ന സ്ഥി​തി. ഓ​ണ്‍​ലൈ​ൻ ഗെ​യിം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ അ​ടി​മ​ക​ളാ​കു​ന്ന സ്ഥി​തി​യു​മു​ണ്ട്. കു​ട്ടി​ക​ളു​ടെ സാ​മൂ​ഹ്യ​ബ​ന്ധം ഇ​ല്ലാ​താ​കു​ന്ന​തോ​ടെ അ​വ​രു​ടെ വ്യ​ക്തി​ത്വ വ​ള​ർ​ച്ച​യെ​യും ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ് മ​നഃശാ​സ്ത്ര വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

ഇ​തി​നുപു​റ​മേ വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ സ​മ​യ​വും ഫോ​ണി​ന്‍റെ പി​ടി​യി​ല​മ​രു​ന്ന​തോ​ടെ ജീ​വി​തം വ​ഴി​തെ​റ്റാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​ ശേ​ഷം തെ​റ്റാ​യ സൗ​ഹൃ​ദ​ങ്ങ​ളും പ്ര​ണ​യ ബ​ന്ധ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഫോ​ണി​ന് അ​ടി​മ​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ വൈ​കാ​രി​ക പ​ക്വ​ത ന​ഷ്ട​പ്പെ​ട്ട​വ​രാ​യി മാ​റു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

മൊ​ബൈ​ൽ ഫോ​ണി​ന് റേഞ്ചി​ല്ലാ​ത്ത​തു​മൂ​ലം ജി​ല്ല​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ടി​നു​മു​ക​ളി​ലും മ​ല​മു​ക​ളി​ലും വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ളി​ലു​മെ​ല്ലാം ഇ​രു​ന്ന് പ​ഠ​നം ന​ട​ത്തേ​ണ്ട സ്ഥി​തി​യു​മു​ണ്ട്.
ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ട​വ​ർ​നി​ർ​മാ​ണം പൂ​ർ്ത്തി​യാ​യി വ​രു​ന്പോ​ഴേ​ക്കും മാ​സ​ങ്ങ​ൾ ക​ഴി​യു​മെ​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ പ്ര​യോ​ജ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യം ബാ​ക്കി നി​ൽ​ക്കു​ക​യാ​ണ്.