ക്ഷീരോത്പാദക സംഘം ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 27, 2022 10:25 PM IST
രാ​ജാ​ക്കാ​ട്: മു​ൻ മ​ന്ത്രി എം.​എം. മ​ണി​യു​ടെ 5,00,000 രൂ​പ ആ​സ്തി​വി​ക​സ​ന ഫ​ണ്ടും ക്ഷീ​ര വി​ക​സ​ന​വ​കു​പ്പി​ന്‍റെ 525000 രൂ​പ​യും മു​ട​ക്കി പ​ഴ​യ​വി​ടു​തി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

എം.​എം. മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ന്താ​രാ​ഷ്ട്ര യൂ​ത്ത് ബാ​സ്ക്ക​റ്റ് ബോ​ൾ മ​ത്സ​ര​ത്തി​ൽ റീ​ബൗ​ണ്ട​ർ അ​വാ​ർ​ഡ് നേ​ടി​യ അ​ഭി​രാ​മി അ​ജി​തി​നെ​യും സം​സ്ഥാ​ന ഗു​സ്തി മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ജെ​സ് ലി​ൻ ഷാ​ജ​നേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ്, വാ​ർ​ഡ് മെ​ന്പ​ർ പ്രി​ൻ​സ് തോ​മ​സ്, ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി റാ​ത്ത​പ്പി​ള്ളി​ൽ, സെ​ക്ര​ട്ട​റി അ​നൂ​പ് എ​സ്. നാ​യ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​യി ത​ന്പു​ഴ, ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ട​ത്ത്, ലൈ​ല ക​രു​ണാ​ക​ര​ൻ, സൗ​മ്യ അ​ജേ​ഷ്, ശാ​ലി​നി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു