വൈ​ദ്യു​താ​ഘാ​ത​മേ​റ്റു വീ​ണു ക​ഴു​ത്തൊ​ടി​ഞ്ഞ യു​വാ​വ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു
Thursday, January 27, 2022 10:29 PM IST
നെ​ടു​ങ്ക​ണ്ടം: ജോ​ലി​ക്കി​ട​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് വീ​ണ് ക​ഴു​ത്തൊ​ടി​ഞ്ഞ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന യു​വാ​വ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. മു​ണ്ടി​യെ​രു​മ ദേ​വ​ഗി​രി മാ​വോ​ലി​ൽ ജ​യ​രാ​ജി​ന്‍റെ മ​ക​ൻ വി​ഷ്ണു(23) ആ​ണ് കി​ട​പ്പി​ലാ​യ​ത്.

യു​വാ​വ് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് വ​ര​ണ​മെ​ങ്കി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ഭീ​മ​മാ​യ തു​ക സ്വ​ന്ത​മാ​യി ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ത്തി​നു ക​ഴി​യു​ന്നി​ല്ല. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള കു​ടും​ബം പോ​റ്റി​യി​രു​ന്ന​ത് പി​താ​വാ​യ ജ​യ​രാ​ജ​നാ​യി​രു​ന്നു. പി​താ​വി​ന് ഹൃ​ദ്രോ​ഗം ബാ​ധി​ച്ച് ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ മ​ക​ൻ വി​ഷ്ണു​വാ​ണ് കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യി​രു​ന്ന​ത്.

വെ​ൽ​ഡിം​ഗ്, പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വി​ഷ്ണു​വി​ന് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ കാ​യം​കു​ള​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ജോ​ലി​ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ​നി​ന്നും താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ളം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞെ​ങ്കി​ലും മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​കാ​തി​രു​ന്ന​തി​നെ​ത്ത​ട​ർ​ന്ന് വൈ​ക്കം ഇ​ൻ​ഡോ-​അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​യി​ൽ

സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി. സ്പൈ​ന​ൽ കോ​ഡ്, കി​ഡ്നി ത​ക​രാ​റു​ക​ളും മൂ​ത്ര​ത്തി​ൽ പ​ഴു​പ്പും ബാ​ധി​ച്ച​തി​നാ​ൽ വീ​ണ്ടും സ​ർ​ജ​റി ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. നെ​ഫ്റോ​ള​ജി, ന്യൂ​റോ​ള​ജി, ഫി​സി​യോ തെ​റാ​പ്പി വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ൽ മ​ക​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ.

വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ്രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജ​യ​രാ​ജ് പ​ട്ട​യം പോ​ലു​മി​ല്ലാ​ത്ത പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച വീ​ട്ടി​ലാ​ണ് താ​മ​സം. മാ​താ​വ് ലേ​ഖ​യാ​ണ് മ​ക​നെ പ​രി​ച​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം പ​ല​പ്പോ​ഴാ​യി നാ​ട്ടു​കാ​ർ സ​മാ​ഹ​രി​ച്ച പ​ണം​കൊ​ണ്ടാ​ണ് ചി​കി​ത്സ ന​ട​ന്ന​ത്. ഇ​തു​വ​രെ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. മ​ക​നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ഇ​നി 15 ല​ക്ഷ​ത്തോ​ളം രൂ​പ​കൂ​ടി ആ​വ​ശ്യ​മു​ണ്ട്. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ സ·​ന​സു​ക​ള​വ​ർ​ക്ക് പി​താ​വ് ജ​യ​രാ​ജ​ന്‍റെ നെ​ടു​ങ്ക​ണ്ടം എ​സ്ബി​ഐ ബ്രാ​ഞ്ചി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ഹാ​യം ന​ൽ​കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ 67028784258, ഐ​എ​ഫ്എ​സ്‌​സി: എ​സ്ബി​ഐ​എ​ൻ 0070216, ഗൂ​ഗി​ൾ പേ 9961147813