നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ ചോ​ര​ക്ക​ള​മാ​കു​ന്നു
Friday, January 28, 2022 10:25 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ ഫ്രീ​ക്ക​ൻ​മാ​രു​ടെ വി​ള​യാ​ട്ടം. ടൗ​ണ്‍ ചോ​ര​ക്ക​ള​മാ​യി മാ​റു​ന്നു. അ​മി​ത​വേ​ഗ​ത​യും അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും ന​ട​ത്തി ജ​ന​ശ്ര​ദ്ധ നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന യു​വ​ത്വ​മാ​ണ് സ്വ​യം അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന​ത്.

കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കു​തി​ച്ചു​പാ​യു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടും ഇ​ത്ത​ര​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 60ൽ​പ​രം അ​പ​ക​ട​ങ്ങ​ളാ​ണ് ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഉ​ണ്ടാ​യ​ത്. ഇ​തി​ൽ മൂ​ന്നു ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ര​ണ്ടു​പേ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചി​രു​ന്ന​വ​രും ഒ​രാ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നും ആ​യി​രു​ന്നു.

മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ അ​മി​ത വേ​ഗ​ത​മൂ​ലം ടൗ​ണി​ൽ​ത​ന്നെ ര​ണ്ട് യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. 25ന് ​നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​ക്ക് ബൈ​ക്ക് പാ​ഞ്ഞു​ക​യ​റി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ ഡി​ഗ്രി വി​ദ്യാ​ർ​ഥി ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ സ്കൂ​ട്ട​ർ കാ​റി​ലും ബ​സി​ലും ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ച​ത്. ഇ​യാ​ൾ രാ​വി​ലെ​മു​ത​ൽ ടൗ​ണി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞി​രു​ന്ന​താ​യും വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ടൗ​ണി​ലു​ള്ള​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ത് വ​ക​വെ​ക്കാ​തെ വീ​ണ്ടും വേ​ഗ​ത​യി​ൽ പാ​ഞ്ഞാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ചെ​ന്നു​ക​യ​റി​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​മി​ത​വേ​ഗ​വും റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള ഡ്രൈ​വിം​ഗും ല​ഹ​രി ഉ​പ​യോ​ഗി​ച്ച​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തും അ​ശ്ര​ദ്ധ​യു​മാ​ണ് ടൗ​ണി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കാ​നു​ള്ള കാ​ര​ണം. സീ​ബ്രാ ലൈ​ൻ മാ​ഞ്ഞു​പോ​യ​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഭീ​തി​യി​ലാ​ണ്. ഇ​ത്ത​രം ഭീ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്പോ​ഴും പോ​ലീ​സോ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പോ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.