കൃ​ഷി ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യി​ല്ല
Sunday, May 15, 2022 11:00 PM IST
ചെ​റു​തോ​ണി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൃ​മാ​തീ​ത​മാ​യി പെ​രു​കി​യ​തോ​ടെ തീ​റ്റ​തേ​ടി അ​വ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​രു​ടെ നെ​ഞ്ചി​ൽ തീ​യാ​യി. വ​ന​ഭൂ​മി​യി​ൽ കു​ടി​യേ​റി പാ​ർ​ത്ത് കൃ​ഷി​ചെ​യ്തി​രു​ന്ന കാ​ല​ത്തു​പോ​ലും ഇ​ത്ര​മാ​ത്രം വ​ന്യ​മൃ​ങ്ങ​ളു​ടെ ഉ​പ​ദ്ര​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
വാ​ഴ​ത്തോ​പ്പി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ന്‍റെ മ​ക​നാ​ണ് ചേ​റ്റാ​നി​യി​ൽ പൈ​ലോ​ച്ച​ൻ. 70 വ​യ​സോ​ളം പ്രാ​യ​മു​ള്ള ഇ​ദ്ദേ​ഹം പ​ക​ല​ന്തി​യോ​ളം മ​ണ്ണി​ൽ പ​ണി​യെ​ടു​ത്ത് കു​ടും​ബം പു​ല​ർ​ത്തു​ന്ന വ്യ​ക്തി​യാ​ണ്. കൃ​ഷി​യെ മ​ക്ക​ൾ​ക്ക് തു​ല്യം സ്നേ​ഹി​ച്ചും പ​രി​പാ​ലി​ച്ചും സം​ര​ക്ഷി​ച്ചു​പോ​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ത​ന്നെ നി​രാ​ശ​യാ​ണ്.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ര​യി​ട​ത്തി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം വ്യാ​പ​ക​മാ​യി​രി​ക്ക​യാ​ണ്. അ​ടു​ത്ത നാ​ളി​ൽ 400 രൂ​പ​മു​ട​ക്കി വാ​ങ്ങി പ​ന്നി​ശ​ല്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വേ​ലി​യെ​ല്ലാം കെ​ട്ടി വ​ള​രെ ക​രു​ത​ലോ​ടെ പ​രി​പാ​ലി​ച്ചു​വ​ന്ന തെ​ങ്ങി​ൻ തൈ​ക​ൾ ഒ​ന്നൊ​ഴി​യാ​തെ കാ​ട്ടു​പ​ന്നി പി​ഴു​തെ​ടു​ത്ത് ന​ശി​പ്പി​ച്ചു. 30 രൂ​പ വി​ല​കൊ​ടു​ത്ത് വാ​ങ്ങി​യ കു​രു​മു​ള​ക് ചെ​ടി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. കൃ​ഷി​സ്ഥ​ല​ത്തി​ന് ചു​റ്റു​മാ​യി അ​ര അ​ടി അ​ക​ല​ത്തി​ൽ ഏ​ഴ് നി​ര ചെ​റി​യ ക​ന്പി ഉ​പ​യോ​ഗി​ച്ച് വേ​ലി​കെ​ട്ടി. ഇ​തി​നു​മു​ക​ളി​ലൂ​ടെ മീ​ൻ പി​ടി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന വ​ല​ഉ​പ​യോ​ഗി​ച്ചും കൂ​ടാ​തെ ഇ​തി​നു പു​റ​മെ പ​ച്ച നെ​റ്റി​നും മ​റ​ച്ചു.
എ​ന്നാ​ൽ ഇ​തി​നെ​യെ​ല്ലാം മ​റി​ക​ട​ന്നാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി നാ​മാ​വ​ശേ​ഷ​മാ​ക്കി​യ​ത്. ക​പ്പ​കൃ​ഷി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നി​രി​ക്ക​യാ​ണ്. ചേ​ന, ചേ​ന്പ്, വാ​ഴ, ഇ​ഞ്ചി, തു​ട​ങ്ങി​യ ത​ന്നാ​ണ്ടു​വി​ള​ക​ളും കാ​ട്ടു​പ​ന്നി നാ​ശം വി​ത​ക്കു​ക​യാ​ണെ​ന്ന് പൈ​ലോ​ച്ച​ൻ പ​റ​യു​ന്നു.
സ​ർ​ക്കാ​ർ കൃ​ഷി​ഭ​വ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന ന​ഷ്ട​പ​രി​ഹാ​ര​തു​ക കൃ​ഷി​ക്ക് ആ​ദ്യം ചെ​ല​വാ​യ​തു​പോ​ലും ല​ഭി​ക്കി​ല്ല. ക​ർ​ഷ​ക​ർ​ക്കോ അ​വ​രു​ടെ കൃ​ഷി​സ്ഥ​ല​ത്തി​നോ, കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ൾ​ക്കോ നാ​ശ​ന​ഷ്ട​മു​ണ്ടാ​യാ​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​റി​ല്ല. ഒ​രു മ​നു​ഷ്യാ​യ​സു​മു​ഴു​വ​ൻ മ​ണ്ണി​ൽ പ​ണി​യെ​ടു​ത്തി​ട്ടും ക​ർ​ഷ​ക​ർ​ക്കെ​ന്നും പ​ട്ടി​ണി​യും ദാ​രി​ദ്ര​വും മാ​ത്ര​മെ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു. സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണ് കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളെ കൃ​ഷി​യി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്തു​ന്ന​ത്. യു​വാ​ക്ക​ളാ​രും കേ​ര​ള​ത്തി​ൽ താ​മ​സി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും ഈ ​ക​ർ​ഷ​ക​ൻ വി​ല​പി​ക്കു​ന്നു.

വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നു​ള്ള
അ​നു​വാ​ദം ക​ർ​ഷ​ക​ന് ന​ൽ​ക​ണം

കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നു​ള്ള അ​നു​വാ​ദം ക​ർ​ഷ​ക​ന് ന​ൽ​ക​ണം. മ​ക്ക​ളെ​പോ​ലെ നോ​ക്കി വ​ള​ർ​ത്തു​ന്ന കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​യു​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ മൃ​ഗ​ങ്ങ​ളെ കെ​ണി​വ​ച്ച് പി​ടി​ക്കാ​നു​ള്ള അ​വ​കാ​ശം ക​ർ​ഷ​ക​ന് ന​ൽ​ക​ണം. ലൈ​സ​ൻ​സു​ള്ള തോ​ക്കു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​മെ​ന്ന ഉ​ത്ത​ര​വ് വ​ലി​യ വി​ഢി​ത്ത​മാ​ണ്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും വ​ള​രെ കു​റ​ച്ചാ​ളു​ക​ൾ​ക്കു​മാ​ത്ര​മെ ലൈ​സ​ൻ​സു​ള്ള തോ​ക്കു​ള്ളൂ. തോ​ക്കു​ള്ള​വ​രാ​ക​ട്ടെ രാ​ത്രി​മു​ഴു​വ​ൻ കാ​വ​ൽ കി​ട​ന്ന് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ക്കാ​ൻ ത​യാ​റു​മ​ല്ല. കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​നു​വാ​ദം ന​ൽ​കി​യാ​ൽ മാ​ത്ര​മെ ഇ​തി​ന് ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ന് കാ​ര്യ​മാ​യ പ​രി​ഹാ​ര​മാ​വു​ക​യു​ള്ളു.
താ​ൻ ഈ​വ​ർ​ഷം ന​ട്ടു​പി​ടി​പ്പി​ച്ച 200 ചു​വ​ട് ചേ​ന​യാ​ണ് അ​ടു​ത്ത​നാ​ളി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം നാ​ശം​വി​ത​ച്ച​ത്. 500 ചു​വ​ട് ക​പ്പ ന​ട്ട​ത് ഒ​ന്നു​പോ​ലും മി​ച്ചം വ​ക്കാ​തെ പ​ന്നി കു​ത്തി ന​ശി​പ്പി​ച്ചു. പാ​ട്ട​ത്തി​നെ​ടു​ത്ത് വാ​ഴ​കൃ​ഷി​യും പ​ച്ച​ക്ക​റി​കൃ​ഷി​യും ന​ട​ത്തി​യ​തും കാ​ട്ടു​പ​ന്നി​ക​ൾ നാ​മാ​വ​ശേ​ഷ​മാ​ക്കി.
വേ​ലി​കെ​ട്ടി സം​ര​ക്ഷി​ച്ചാ​ലും അ​വ​റ്റ​ക​ൾ ന​ശി​പ്പി​ക്കു​മെ​ന്നാ​ണ് മ​ണി​യാ​റ​ൻ​കു​ടി കൊ​ച്ചു​നി​ര​വ​ത്ത് ജോ​യി പ​റ​യു​ന്ന​ത്.

വ​ന്യ​മൃ​ഗശ​ല്യം പു​തു​ത​ല​മു​റ​യെ
കൃ​ഷി​യി​ൽനി​ന്നു പി​ന്തി​രി​പ്പി​ക്കുന്നു

ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. ജൈ​വ​വ​ളം കൃ​ഷി​ക്കി​ട്ടാ​ൽ പി​റ്റേ​ന്ന് കാ​ട്ടു​പ​ന്നി കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ൾ അ​പ്പാ​ടെ ന​ശി​പ്പി​ക്കു​മെ​ന്നാ​ണ് യു​വ​ക​ർ​ഷ​ക​ൻ ഭൂ​മി​യാം​കു​ളം സ്വ​ദേ​ശി പ​ള്ളി​ത്താ​ഴ​ത്ത് ഷി​ജു പ​റ​യു​ന്ന​ത്. കാ​ലി​വ​ള​മോ, എ​ല്ലു​പൊ​ടി​യൊ കൃ​ഷി​ക്കു​പ​യോ​ഗി​ച്ചാ​ൽ പ​ന്നി ന​ശി​പ്പി​ക്കും. വ​ളം ന​ൽ​കാ​തെ എ​ങ്ങ​നെ കൃ​ഷി​ചെ​യ്യാ​മെ​ന്ന് അ​റി​യി​ല്ല. രാ​സ​വ​ള​പ്ര​യോ​ഗം സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​മി​ല്ല. കൃ​ഷി​ചെ​യ്യു​ന്ന​ത് കാ​ട്ടു​പ​ന്നി​ക​ളെ വ​ള​ർ​ത്താ​ൻ മാ​ത്ര​മാ​യി മാ​റു​ക​യാ​ണ്. കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണം. വ​ന്യ​മൃ​ഗശ​ല്യം പു​തു​ത​ല​മു​റ​യെ കൃ​ഷി​യി​ൽ നി​ന്നും പി​ന്തി​രി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് ഷി​ജു​വി​ന്‍റെ അ​ഭി​പ്രാ​യം.