അ​യ്യ​പ്പ​ൻ കോ​വി​ലി​ൽ എ​ൽ​ഡി​എ​ഫും ഇടമലക്കുടിയിൽ ബിജെപിയും വിജയിച്ചു
Wednesday, May 18, 2022 11:12 PM IST
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ ചേ​ന്പ​ളം വാ​ർ​ഡി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു. എ​ൽ ഡി ​എ​ഫി​ലെ ഷൈ​മോ​ൾ രാ​ജ​ൻ തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ത്ഥി സു​നി​ത ബി​ജു​വി​നെ 78 വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 388 വോ​ട്ടാ​ണ് ഷൈ​മോ​ൾ​ക്ക് ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​ലെ സു​നി​ത ബി​ജു 310 വോ​ട്ടു​ക​ൾ നേ​ടി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​ശ​ാമോ​ൾ 62 വോ​ട്ടു​ക​ൾ നേ​ടി. ആ​കെ 1010 വോ​ട്ട​ർ​മാ​രു​ള്ള വാ​ർ​ഡി​ൽ 760 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.

മൂ​ന്നാ​ർ. ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ത്ഥി​യ്ക്ക് വി​ജ​യം. എ​ൽ.​ഡി.​എ​ഫി​ന്‍റെ പാ​ർ​വ​തി പ​ര​മ​ശി​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി നി​മ​ലാ​വ​തി ക​ണ്ണ​ൻ വി​ജ​യി​ച്ച​ത്.
ക​ഴി​ഞ്ഞ ത​വ​ണ പ​ഞ്ചാ​യ​ത്തി​ലെ 11- ാം വാ​ർ​ഡാ​യ ആ​ണ്ട​വ​ൻ കു​ടി​യി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച കാ​മാ​ക്ഷി മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.
ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്താ​യി. 21 വോ​ട്ടി​നാ​യി​രു​ന്നു നി​മ​ലാ​വ​തി​യു​ടെ വി​ജ​യം. 159 വോ​ട്ടു​ക​ളാ​ണ് വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്.