വീ​ട്ടി​ൽ വെ​ള്ള​ക്കെ​ട്ട്: മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ സ​മ​ര​വു​മാ​യി വീ​ട്ട​മ്മ
Thursday, May 19, 2022 11:07 PM IST
തൊ​ടു​പു​ഴ: വീ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യു​ടെ കി​ട​പ്പു സ​മ​രം. മു​ത​ലി​യാ​ർ മ​ഠം കു​റു​ന്പ​ല​ത്ത​ന്പ​ല​ത്ത് ല​ക്ഷ്മി​യ​മ്മ (82)യാ​ണ് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ കി​ട​പ്പു സ​മ​ര​വു​മാ​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നും ത​ഹ​സി​ൽ​ദാ​രു​മ​ട​ങ്ങു​ന്ന​വ​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി വീ​ട്ട​മ്മ​യെ മ​ട​ക്കി​യ​യ​ച്ചു.
ഓ​ട​യി​ലെ വെ​ള്ളം ക​യ​റി രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് മൂ​ലം വീ​ട്ടി​ൽ കി​ട​ക്കാ​നോ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ ന​ട​ത്താ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ സ​മ​ര​ത്തി​നെ​ത്തി​യ​ത്. മു​നി​സി​പ്പാ​ലി​റ്റി, ജി​ല്ലാ ക​ള​ക്ട​ർ , മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ർ​ധ​ക്യ​കാ​ല​ത്ത് സ​മ​ര​ത്തി​നെ​ത്തി​യ​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
കാ​ൽ നൂ​റ്റാ​ണ്ടോ​ള​മാ​യി ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ട്. വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​യി​രു​ന്ന സ്ഥ​ലം സ്വ​കാ​ര്യ വ്യ​ക്തി മ​ണ്ണി​ട്ടു നി​ക​ത്തി​യ​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ​ത്. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നും ത​ഹ​സി​ൽ​ദാ​രും വെ​ള്ള​മൊ​ഴു​കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.
സ്വ​ന്തം ചെ​ല​വി​ൽ ഇ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ന​ഷ്ടം ഈ​ടാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജും അ​നു​മ​തി വാ​ങ്ങി​യാ​ണ് മ​ണ്ണി​ട്ട​തെ​ങ്കി​ലും നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ അ​നു​മ​തി റ​ദ്ദാ​ക്കി പു​ർ​വ സ്ഥി​തി​യി​ലാ​ക്കു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​രും മു​ന്ന​റി​യി​പ്പു ന​ൽ​കി. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഉ​റ​പ്പു ന​ൽ​കി ന​ഗ​ര​സ​ഭാ വാ​ഹ​ന​ത്തി​ൽ ല​ക്ഷ്മി​യ​മ്മ​യെ വീ​ട്ടി​ലെ​ത്തി​ച്ചു.