വ​​ഞ്ച​​നാ​​ദി​​നം ആ​​ച​​രി​​ച്ചു
Friday, May 20, 2022 10:55 PM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ന്‍റെ കാ​​ർ​​ഷി​​ക​​മേ​​ഖ​​ല നേ​​രി​​ടു​​ന്ന ഗു​​രു​​ത​​ര​​മാ​​യ പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ര​​ണ്ടാം പി​​ണ​​റാ​​യി മ​​ന്ത്രി​​സ​​ഭ​​യു​​ടെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കേ​​ര​​ള ക​​ർ​​ഷ​​ക യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി വ​​ഞ്ച​​നാ​​ദി​​നം ആ​​ച​​രി​​ച്ചു.
കോ​​ട്ട​​യ​​ത്ത് ചേ​​ർ​​ന്ന യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന നേ​​തൃ സ​​മ്മേ​​ള​​നം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നെ​​ൽ​​കൃ​​ഷി​​ക്കാ​​ർ​​ക്ക് വേ​​ണ്ടി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ഷ്ട​​പ​​രി​​ഹാ​​ര ആ​​ശ്വാ​​സ ന​​ട​​പ​​ടി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് മോ​​ൻ​​സ് ജോ​​സ​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.​​ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് വെ​​ട്ടി​​യാ​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​യി ഏ​​ബ്ര​​ഹാം, മാ​​ത്യു സ്റ്റീ​​ഫ​​ൻ, കെ.​​എ​​ഫ്. വ​​ർ​​ഗീ​​സ്, സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ്, ജോ​​സ് ജ​​യിം​​സ് നി​​ല​​പ്പ​​ന, ജോ​​യി തെ​​ക്കേ​​ട​​ത്ത്, സി.​​ടി. തോ​​മ​​സ്, തോ​​മ​​സ് ഉ​​ഴു​​ന്നാ​​ലി​​ൽ, ഏ​​ബ്ര​​ഹാം ഈ​​റ്റ​​യ്ക്ക​​ൽ, പി.​​കെ. മാ​​ത്തു​​ക്കു​​ട്ടി, സി.​​ടി. പോ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.