പ​ട്ട​യ ത​ട്ടി​പ്പി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ർ
Thursday, May 26, 2022 10:33 PM IST
ഇ​ടു​ക്കി: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ട്ട​യം സം​ഘ​ടി​പ്പി​ച്ചു​ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഇ​ട​നി​ല​ക്കാ​ർ ജ​ന​ങ്ങ​ളി​ൽ​നി​ന്നും പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​ടെ മ​റ​വി​ലാ​ണ് പ​ണം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ അ​റി​വി​ല്ലാ​യ്മ മു​ത​ലെ​ടു​ത്ത് ക​ബ​ളി​പ്പി​ച്ച് വ​ൻ​തു​ക ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി​ക​ളു​ണ്ട്. പ​ട്ട​യ അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന ജ​ന​ങ്ങ​ൾ അ​താ​ത് പ​ട്ട​യ ഓ​ഫീ​സി​ലെ ത​ഹ​സി​ൽ​ദാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട്ട​യ​സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ നേ​രി​ട്ട് അ​ന്വേ​ഷി​ക്ക​ണം. പ​ട്ട​യ ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​വ​ർ മാ​ത്രം സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള​ള തു​ക ട്ര​ഷ​റി​യി​ൽ അ​ട​ച്ച് ര​സീ​ത് ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് യാ​തൊ​രു പ​ണ​മി​ട​പാ​ടു​ക​ളും നി​ല​വി​ലി​ല്ല.

സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ളു​ടെ മ​റ​പി​ടി​ച്ച് ഇ​ട​നി​ല​ക്കാ​ർ ന​ട​ത്തു​ന്ന പ​ണം ത​ട്ടി​പ്പി​നെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലീ​സ്, റ​വ​ന്യൂ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.