സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്: ഫൈ​നാ​ൻ​സ് ജീ​വ​ന​ക്കാ​രി അ​റ​സ്റ്റി​ൽ
Friday, June 24, 2022 10:38 PM IST
മു​ട്ടം: സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തൊ​ടു​പു​ഴ അ​രീ​പ്ലാ​വി​ൽ ഫൈ​നാ​ൻ​സി​യേ​ഴ്സ് ഉ​ട​മ മു​ട്ടം എ​ള്ളും​പു​റം അ​രീ​പ്ലാ​ക്ക​ൽ സി​ബി തോ​മ​സി​ന്‍റെ സ​ഹാ​യി​യും സ്ഥാ​പ​ന​ത്തി​ന്‍റെ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി​യു​മാ​യ മേ​ലു​കാ​വ് കി​ഴ​ക്കേ​ത്തു​രു​ത്തി​ൽ അ​ശ്വ​തി​ക്കു​ട്ടി കെ. ​ച​ന്ദ്ര​ബോ​സി​നെ കു​ള​മാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
സ്ഥാ​പ​ന​ത്തി​നും ഉ​ട​മ​ക്കു​മെ​തി​രേ അ​മി​ത​പ​ലി​ശ ഈ​ടാ​ക്കു​ക​യും ഒ​ട്ടേ​റെ പേ​രെ ത​ട്ടി​പ്പു കേ​സി​ൽ കു​ടു​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് കോ​ട​തി​യി​ലും പോ​ലീ​സി​നും ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ്ഥാ​പ​ന ഉ​ട​മ​യാ​യ സി​ബി തോ​മ​സ് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ അ​ശ്വ​തി​ക്കു​ട്ടി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
അ​രീ​പ്ലാ​വി​ൽ ഫൈ​നാ​ൻ​സി​നെ​തി​രേ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 30 ല​ധി​കം കേ​സു​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ​നി​ന്നും വാ​യ്പ​യെ​ടു​ത്ത തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള 1200ൽ ​അ​ധി​കം വീ​ട്ട​മ​മാ​ർ​ക്കെ​തി​രെ സ്ഥാ​പ​നം ചെ​ക്ക് കേ​സ് ന​ൽ​കി​യി​രു​ന്നു. 5000 വും 10,000 ​വും പ​ലി​ശ​ക്കെ​ടു​ക്കു​ന്ന​വ​ർ ഈ​ടാ​യി ന​ൽ​കു​ന്ന ചെ​ക്കു​ക​ളി​ൽ 10 ല​ക്ഷ​ത്തി​ല​ധി​കം തു​ക​യെ​ഴു​തി​യു​ള്ള കേ​സാ​ണ് സ്ഥാ​പ​നം ന​ൽ​കു​ന്ന​ത്. പ​ലി​ശ​ക്കെ​ടു​ത്ത പ​ണ​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം തി​രി​ച്ച​ട​ച്ചെ​ങ്കി​ലും ചെ​ക്ക് തി​രി​ച്ചു​ന​ൽ​കാ​തെ വീ​ണ്ടും കേ​സ് ന​ൽ​കു​ന്ന​താ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ രീ​തി. വാ​യ്പ ആ​വ​ശ്യ​പ്പെ​ട്ട് വ​രു​ന്ന​വ​രു​ടെ​യും അ​വ​രു​ടെ ഭാ​ര്യ​യു​ടെ​യും മ​റ്റും പേ​രി​ൽ ചെ​ക്കും മ​റ്റ് രേ​ഖ​ക​ളും സ്ഥാ​പ​നാ​ധി​കൃ​ത​ർ വാ​ങ്ങി വ​യ്ക്കും. തി​രി​ച്ച​ട​ക്കു​ന്ന തു​ക​യ്ക്ക് സ്ഥാ​പ​നം ര​സീ​തോ മ​റ്റ് തെ​ളി​വു​ക​ളോ ന​ൽ​കാ​റി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ൽ​കി​യ കേ​സി​ൽ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഉ​ട​മ സ​ഹ​ക​രി​ക്കാ​നോ കോ​ട​തി​യി​ലെ​ത്താ​നോ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണം ന​ട​ത്തി​യ കു​ള​മാ​വ് സി​ഐ സു​നി​ൽ തോ​മ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​എ​സ്ടി വ​കു​പ്പ് സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദ് ചെ​യ്തി​രു​ന്നു.