മി​നി മാ​ര​ത്തോ​ണ്‍
Monday, June 27, 2022 10:30 PM IST
ക​രി​മ​ണ്ണൂ​ർ: ഹോ​ക്കി ഇ​ടു​ക്കി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​നി മാ​ര​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു.​
ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച മി​നി മാ​ര​ത്തോ​ണ്‍ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡീ​ഷ​ണ​ൽ എ​സ്ഐ ബി​ജു ജേ​ക്ക​ബ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ബൈ​ജു വ​റ​വു​ങ്ക​ൽ, ഹോ​ക്കി ഇ​ടു​ക്കി പ്ര​സി​ഡ​ന്‍റ് ബി​നോ​യ് മു​ണ്ട​യ്ക്കാ​മ​റ്റം, സെ​ക്ര​ട്ട​റി പി.​സി​നോ​ജ്, ആ​ൽ​ബി​ൻ ജോ​സ്, ജോ​ളി മു​രി​ങ്ങ​മ​റ്റം, ഷെ​ർ​ലി ജോ​ണ്‍,സാ​ബു ജോ​സ്, ബോ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ

തൊ​ടു​പു​ഴ: നി​ല​ത്തെ​ഴു​ത്ത് ക​ള​രി​യി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​രം, ക​ളി​പ്പാ​ട്ടം, ക​ള​രി​ക​ൾ കെ​ട്ടി​മേ​യാ​ൻ ധ​ന​സ​ഹാ​യം എ​ന്നി​വ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള നി​ല​ത്തെ​ഴു​ത്താ​ശാ​ൻ സം​ഘ​ട​ന ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തി​ല​കം സ​ത്യ​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ജി.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഭാ​ര​വാ​ഹി​ക​ളാ​യി ച​ന്ദ്രി​ക രാ​ജ​ൻ-​പ്ര​സി​ഡ​ന്‍റ്, തി​ല​കം സ​ത്യ​നേ​ശ​ൻ-സെ​ക്ര​ട്ട​റി, ശി​വ​മ​ണി-​വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ന്പി​ളി സു​രേ​ഷ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വ​ത്സ​ല ത​ങ്ക​പ്പ​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.