ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ; ബീ​നാ ജോ​ബി നാ​ളെ ചെ​യ​ര്‍​മാ​ന്‍സ്ഥാ​നം ഒ​ഴി​യും .
Tuesday, June 28, 2022 10:39 PM IST
ക​ട്ട​പ്പ​ന: മു​ന്ന​ണി ധാ​ര​ണ പ്ര​കാ​ര​മു​ള്ള കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തോ​ടെ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബീ​നാ ജോ​ബി നാ​ളെ സ്ഥാ​നം ഒ​ഴി​യും. ചൊ​വ്വാ​ഴ്ച​യാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നി​ശ്ചി​ത കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് നാ​ളെ സ്ഥാ​ന​മൊ​ഴി​യു​വാ​ന്‍ ബീ​ന സ്വ​യം തീ​രു​മാ​നി​ച്ച​ത്. അ​ക്കാ​ര്യം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ വി​ളി​ച്ച​റി​യി​ക്കു​ക​യും ചെ​യ്ത​താ​യി ബീ​നാ ജോ​ബി പ​റ​ഞ്ഞു. നാ​ളെ രാ​വി​ലെ 11 ന് ​ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു രാ​ജി​ക്ക​ത്ത് കൈ​മാറും.
ഭ​ര​ണ കാ​ല​യ​ള​വി​ല്‍ മു​ന്നു വ​ര്‍​ഷം ഐ ​വി​ഭാ​ഗ​ത്തി​നും ര​ണ്ടു വ​ര്‍​ഷം എ ​വി​ഭാ​ഗ​ത്തി​നും അ​ധ്യ​ക്ഷ സ്ഥാ​നം ന​ല്‍​കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. ധാ​ര​ണ​യെ​ത്തു​ട​ര്‍​ന്ന് ഐ ​വി​ഭാ​ഗ​ത്തി​ന് ആ​ദ്യ​ത്തെ മൂ​ന്നു വ​ര്‍​ഷ​മാ​ണ് ല​ഭി​ച്ച​ത്. അ​തി​ല്‍ ഒ​ന്ന​ര വ​ര്‍​ഷം വീ​തം ര​ണ്ടു വ​നി​ത​ക​ള്‍​ക്കാ​യി വീ​തി​ച്ചു ന​ല്‍​കു​വാ​നും തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സീ​നി​യോ​റി​റ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദ്യ ടേ​മി​ലേ​ക്ക് ബീ​നാ ജോ​ബി​യെ പ​രി​ഗ​ണി​ച്ച​ത്. അ​ടു​ത്ത ഒ​ന്ന​ര വ​ര്‍​ഷ​ക്കാ​ല​യ​ള​വ് ഷൈ​നി സ​ണ്ണി​യാ​കും അ​ധ്യ​ക്ഷ എ​ന്നാ​ണ് സൂ​ച​ന. അ​വ​സാ​ന ര​ണ്ടു വ​ര്‍​ഷം എ ​ഗ്രൂ​പ്പി​ലെ ബീ​ന ടോ​മി​യും ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​കാ​നാ​ണ് സാ​ധ്യ​ത