ജെ​പി​എം കോ​ള​ജി​ല്‍ തൊ​ഴി​ല്‍​മേ​ള
Tuesday, June 28, 2022 10:39 PM IST
കാ​ഞ്ചി​യാ​ര്‍: ജെ​പി​എം കോ​ള​ജി​ലെ പ്ലേ​സ്‌​മെ​ന്‍റ് സെ​ല്ലി​ന്‍റെ​യും റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഹ​ബ്ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജൂ​ലൈ ഒ​ന്‍​പ​തി​ന് മെ​ഗാ തൊ​ഴി​ല്‍​മേ​ള ന​ട​ത്തും. രാ​വി​ലെ 10 മു​ത​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.
30ല്‍​പ്പ​രം ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന തൊ​ഴി​ല്‍​മേ​ള​യി​ല്‍ 500 ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. പ്ല​സ്ടു, ഐ​ടി​ഐ, ഡി​പ്ലോ​മ, ഡി​ഗ്രി, പി​ജി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ള​ജ് വൈ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ 9048184493, 9645134279 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​കയോ ചെ​യ്യ​ണം. പ​ങ്കെ​ടു​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് 9656557054 എ​ന്ന വാ​ട്ട്‌​സ്ആ​പ്പ് നമ്പ​രി​ലൂ​ടെ ബ​യോ​ഡേ​റ്റാ അ​യ​യ്ക്കാം.