ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ യോ​ഗം
Wednesday, June 29, 2022 10:27 PM IST
തൊ​ടു​പു​ഴ: സം​ര​ക്ഷി​ത വ​ന​ത്തി​നും ദേ​ശീ​യോ​ദ്യാ​ന​ത്തി​നും ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രം മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ബ​ഫ​ര്‍​സോ​ണ്‍ വേ​ണ​മെ​ന്ന മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​മെ​ടു​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ച എ​ല്‍​ഡി​എ​ഫ് ഇ​പ്പോ​ള്‍ ഇ​തി​നെ​തി​രേ ന​ട​ത്തു​ന്ന സ​മ​രം കാ​പ​ട്യ​വും ച​തി​യു​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ആ​രോ​പി​ച്ചു. ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് വെ​ട്ടി​യാ​ങ്ക​ല്‍, പാ​ര്‍​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കീ​ച്ചേ​രി​ല്‍, ബോ​ബി പൊ​ടി​മ​റ്റം തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

റോ​ട്ട​റി ചാ​പ്റ്റ​ര്‍

നെ​ടു​ങ്ക​ണ്ടം: കാ​ര്‍​ഡ​മം സി​റ്റി റോ​ട്ട​റി എ​ന്ന പേ​രി​ല്‍ റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ പു​തി​യ ചാ​പ്റ്റ​ര്‍ നെ​ടു​ങ്ക​ണ്ട​ത്ത് ആ​രം​ഭി​ച്ചു. നെ​ടു​ങ്ക​ണ്ട​ത്തെ മൂ​ന്നാ​മ​ത്തെ റോ​ട്ട​റി ചാ​പ്റ്റ​റാ​ണി​ത്. നെ​ടു​ങ്ക​ണ്ടം കൈ​ര​ളി ട​വേ​ഴ്സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ രാ​ജ​ശേ​ഖ​ര്‍ ശ്രീ​നി​വാ​സ​ന്‍ റോ​ട്ട​റി ഹാ​ളി​ന്‍റെ​യും പു​തി​യ ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പു​തി​യ ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി രാ​ജേ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി​യാ​യി നി​ജേ​ഷ് എ​ന്ന​വ​ര​ട​ങ്ങി​യ ഭ​ര​ണ​സ​മി​തി സ്ഥാ​ന​മേ​റ്റു.
ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ബേ​ബി ജോ​സ​ഫ്, ത്യാ​ഗ​രാ​ജ​ന്‍, ജ​യ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, പി.​ജി. നി​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.