ബോ​ധ​വ​ത്കര​ണം ന​ട​ത്തും
Saturday, August 13, 2022 11:07 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് കേ​ന്ദ്ര​മാ​ക്കി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​ജാ​ക്കാ​ട് വി​ക​സ​ന കൂ​ട്ടാ​യ്മ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും മ​ദ്യ​ത്തി​ന്‍റെ​യും അ​നി​യ​ന്ത്രി​ത​മാ​യ ഉ​പ​യോ​ഗം മൂ​ലം കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മ​ട​ക്ക​മു​ള​ള നി​ര​വ​ധി പേ​ർ അ​ബ്കാ​രി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് സാ​മൂ​ഹ്യ​വി​പ​ത്ത് സൃ​ഷ്ടി​ക്കു​ക​യാ​ണ്. 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ നെ​ടു​ങ്ക​ണ്ട​ത്തു​ള്ള റേ​ഞ്ച് ഓ​ഫീ​സ് പ​രി​ധി​യി​ലാ​ണ് പ്ര​ദേ​ശം.

സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും രാ​ജാ​ക്കാ​ട്ടി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി കാ​ത്തു​കി​ട​ക്കു​ന്ന ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ് സി​വി​ൽ കോ​ട​തി ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് വി​ഭ​ജി​ച്ച് രാ​ജാ​ക്കാ​ട് കേ​ന്ദ്ര​മാ​ക്കി താ​ലൂ​ക്ക് രൂ​പീക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ല​ഹ​രി ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ​മു​ദാ​യ​ങ്ങ​ളു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ യോ​ഗ​ങ്ങ​ൾ വ​ഴി ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വി​ക​സ​ന കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ബി വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ എം.​ബി. ശ്രീ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ-​ഓ​ർഡി​നേ​റ്റ​ർ വി.​എ​സ്. ബി​ജു, പി.​ബി. മു​ര​ളി​ധ​ര​ൻ നാ​യ​ർ, ഫാ. ​എ​ൽ​ദോ​സ് പോ​ൾ പു​ൽ​പ്പ​റ​ന്പി​ൽ, ഇ​മാം ഇ​ബ്രാ​ഹിം മ​ൻ​സൂ​ർ ത​ങ്ങ​ൾ, ജോ​ഷി ക​ന്യാ​കു​ഴി, ടൈ​റ്റ​സ് ജേ​ക്ക​ബ്ബ്, വി.​വി. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.