സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം: ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തും
Sunday, August 14, 2022 10:50 PM IST
ഇ​ടു​ക്കി : സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ 8.40 ന് ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം ​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പോ​ലീ​സ്, വ​നി​ത പോ​ലീ​സ്, എ​ആ​ർ ക്യാ​ന്പ്, എ​ക്സൈ​സ്, വ​നം, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു, എ​ൻ​സി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​സ്പി​സി എ​ന്നി​വ​ർ പ​രേ​ഡി​ൽ അ​ണി​നി​ര​ക്കും.
ലോ​ക സ​മാ​ധാ​ന സ​ന്ദേ​ശ​ത്തി​നാ​യി ഡോ​ക്യു​മെ​ന്‍റ​റി ഒ​രു​ക്കി​യ തെ​രേ​സ ജോ​യ്, ആ​ഗ്ന​സ് ജോ​യ് എ​ന്നി​വ​രെ സ്വ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ വേ​ദി​യി​ൽ മൊ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ക്കും. ആ​സ്ട്രേ​ലി​യി​ലെ ബ്രി​സ്ബ​ൻ സി​സ്റ്റേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​ക​ളാ​യ തെ​രേ​സ​യും ആ​ഗ്ന​സു​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ര​ച​ന നി​ർ​വ​ഹി​ച്ച​ത്.