ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ലും സ​ർ​ക്കാ​ർ ഒ​ളി​ച്ചുക​ളി ന​ട​ത്തു​ന്നെ​ന്ന്
Sunday, August 14, 2022 10:52 PM IST
അ​ടി​മാ​ലി: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളി​ലും ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള്ളി​ൽ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​നോ​ദ്, അ​ടി​മാ​ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എം. ബേ​ബി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ബ​ഫ​ർ സോ​ണ്‍, ഇ​എ​സ്എ, വ​ന്യ​മൃ​ഗ​ശ​ല്യം എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക മോ​ച​ന​ത്തി​നാ​യി നാ​ളെ രാ​വി​ലെ 11ന് ​അ​ടി​മാ​ലി വ്യാ​പാ​ര ഭ​വ​നി​ൽ വി​വി​ധ മ​ത, സാ​മൂ​ഹി​ക, സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ക​ളു​ടെ യോ​ഗം ചേ​രും. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​പ്പോ​ളും ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
2019-ൽ ​വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് പൂ​ജ്യം മു​ത​ൽ ഒ​രു കി.​മീ വ​രെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ ബ​ഫ​ർ സോ​ണ്‍ ആ​കാ​മെ​ന്ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​ത്. പു​ന​പ​രി​ശോ​ധ​ന തീ​രു​മാ​നം സെ​ൻ​ട്ര​ൽ എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​യെ ഇ​തു​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം തേ​ക്ക​ടി​യി​ൽ എ​ത്തി​യ കേ​ന്ദ്ര വ​നം - പ​രി​സ്ഥി​തി മ​ന്ത്രി​യെ ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ നേ​രി​ൽ ക​ണ്ട് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. വി​ഷ​യം അ​നു​ഭാ​വ പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​പ് ന​ൽ​കി​യ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി ആ​വ​ശ്യ​മാ​ണ്. ഇ​തു​വ​രെ സ​ർ​ക്കാ​രി​ന്‍റെ വ്യ​ക്ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ച​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.