ബൈ​ക്കും ജീ​പ്പും കു​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Monday, April 15, 2024 11:52 PM IST
കു​മ​ളി: ഞാ​യ​റാ​ഴ്ച രാ​ത്രി കു​മ​ളി​യി​ലു​ണ്ടാ​യ വ​ാഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ ക​ന്നി​മാ​ർ​ചോ​ല സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ് (23), സ​ന്തോ​ഷ് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ക​ന്നി​മാ​ർ​ചോ​ല സ്വ​ദേ​ശി അ​രു​ണി​നെ (22) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടി​ക​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​മ​ളി ഹോ​ളി​ഡേ ഹോ​മി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ജീ​പ്പും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ൾ സം​ഭ​വസ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചു.

വെ​ള്ളാ​രം​കു​ന്നി​ൽനി​ന്ന് കു​മ​ളി​ക്ക് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പും കു​മ​ളി​യി​ൽനി​ന്നും ക​ന്നി​മാ​ർ​ചോ​ല​യ്ക്ക് പോ​യ ബൈ​ക്കും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. .

കു​മ​ളി പോ​ലീ​സും സ​മീ​പ​വാ​സി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ര​ണ്ടു​പേ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്ഥി​ര​മാ​യി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം.

ക​ന്നി​മാ​ർ​ചോ​ല ക​റു​ക​പ്പ​ള്ളി​ൽ രാ​ജേ​ഷി​ന്‍റെ മ​ക​നാ​ണ് അ​ജ​യ്. മാ​താ​വ് മ​ഞ്ചു, സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്തു, അ​പ്പു. ക​ന്നി​മാ​ർ​ചോ​ല പാ​ല​ക​ര​യി​ൽ പി.​എ​സ്. രാ​ജ​ന്‍റെ മ​ക​നാ​ണ് സ​ന്തോ​ഷ്. മാ​താ​വ് സ​ര​സ്വ​തി. സ​ഹോ​ദ​രി ഷ​ർ​മി​ള.