കാ​നാ​യി​ലെ കു​ടും​ബ​ത്തി​ലേ​ക്കു​ള്ള മ​റി​യ​ത്തി​ന്‍റെ യാ​ത്ര സ​ന്യ​സ്ത​ര്‍​ക്ക് മാ​തൃ​ക: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
Monday, April 15, 2024 11:52 PM IST
പാ​ലാ: വി​ശു​ദ്ധ യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷ​ത്തി​ലെ കാ​നാ​യി​ലെ ക​ല്യാ​ണ​സം​ഭ​വ​വും ആ ​കു​ടും​ബ​ത്തി​ലു​ള്ള മ​റി​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലും സ​ന്യ​സ്ത​ര്‍ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ഇ​ന്‍റ​ന്‍​സീ​വ് ഹോം ​മി​ഷ​ന്‍റെ ര​ണ്ടാം ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​മാ​പ​ന​ദി​ന​ത്തി​ല്‍ സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബിഷപ്.

പാ​ലാ രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി​ക്ക് ഒ​രു​ക്ക​മാ​യാ​ണ് രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഹോം ​മി​ഷ​ന്‍ പ​ദ്ധ​തി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹോം ​മി​ഷ​ന്‍റെ പൊ​തു ഉ​ത്ത​ര​വാ​ദി​ത്വം നി​ര്‍​വ​ഹി​ക്കു​ന്ന പാ​ലാ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ സ്വാ​ഗ​ത​വും പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.
മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ല്‍ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യി നാ​നൂ​റ് സി​സ്റ്റേ​ഴ്‌​സ് പ​ങ്കെ​ടു​ത്തു.

കു​ടും​ബ​ന​വീ​ക​ര​ണം അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന​പ​രി​പാ​ടി സംഘടിപ്പിച്ചത്. ഏ​പ്രി​ല്‍, മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​യി രൂ​പ​ത​യിലെ 171 ഇ​ട​വ​ക​ക​ളി​ലെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് പ​രി​ശീ​ല​നം പൂര്‍ത്തി​യാ​ക്കി​യ സി​സ്റ്റേ​ഴ്‌​സ് എത്തി​ച്ചേ​രും.