കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​ പ​രി​ക്ക്
Monday, April 15, 2024 11:52 PM IST
ചെ​റു​തോ​ണി: ത​ങ്ക​മ​ണി മൈ​ക്കു​ക​വ​ല - അ​മ​ല​ഗി​രി റോ​ഡി​ൽ അ​മ​ല​ഗി​രി​ക്ക് സ​മീ​പം ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ത​ങ്ക​മ​ണി അ​മ്പ​ല​മേ​ട് സ്വ​ദേ​ശി തോ​മ്പി​ത്ത​റ​യി​ൽ വി​നീ​ഷ് രാ​ജു (34) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നീ​ഷി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പാ​ലാ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ ഉ​ച്ച​ക്കാ​ണ് സം​ഭ​വം. അ​മ​ല​ഗി​രി​യി​ൽ നി​ന്നും അ​മ്പ​ല​മേ​ടി​ന് പോ​വു​ക​യാ​യി​രു​ന്ന വി​നീ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​രെ വ​ന്ന അ​മ്പ​ല​മേ​ട് തേ​യി​ല ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ൻ സ​ഞ്ച​രി​ച്ച കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ക​മ​ണി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ
എ​സ്.​ആ​ർ സ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.