പ​ട​യോ​ട്ട​ത്തി​നു ഗ​തി​വേ​ഗം കൂട്ടി സ്ഥാനാർഥികൾ : മൂ​വാ​റ്റു​പു​ഴ​യെ ച​ലി​പ്പി​ച്ച് ഡീ​നി​ന്‍റെ പ​ര്യ​ട​നം
Wednesday, April 17, 2024 2:56 AM IST
തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ പു​ളി​ക്കാ​യ​ത്ത് ക​ട​വി​ൽനി​ന്നാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്നു ന​ടു​ക്ക​ര ഗ്രോ​ട്ടോ, ആ​വോ​ലി, ആ​നി​ക്കാ​ട് ചി​റ​പ്പ​ടി, സ്വ​പ്ന ഭൂ​മി, കോ​ട്ട​പ്പു​റം ക​വ​ല, അ​ടൂ​പ​റ​ന്പ്, ഉ​ല്ലാ​പ്പി​ള്ളി, പ​ള്ളി​ക്ക​വ​ല, മ​ഞ്ചേ​രി​പ്പ​ടി, മ​ണ്ണ​ത്തൂ​ർ ക​വ​ല, ഈ​സ്റ്റ് മാ​റാ​ടി,

പാ​റ​ത​ട്ടാ​ൽ പ​ള്ളി​ത്താ​ഴം, കാ​യ​നാ​ട്, വാ​ള​കം ക​വ​ല, പാ​ല​നാ​ട്ടി​ൽ ക​വ​ല, സി.​ടി.​സി ക​വ​ല, മേ​ക്ക​ട​ന്പ്, കാ​ട​തി പ​ള്ളി​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി. പൂ​ക്ക​ളും പ​ഴ​ങ്ങ​ളും ന​ൽ​കി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ചേ​ർ​ന്ന് സ്ഥാ​നാ​ർഥി​യെ സ്വീ​ക​രി​ച്ചു.

ഉ​ച്ച​യ്ക്കു​ശേ​ഷം പെ​രു​മ​റ്റം, ത​ച്ചേ​ത്ത് പ​ടി, പ​ള്ളി​പ്പ​ടി, ചി​റ​പ്പ​ടി, പൊ​ന്നി​രി​ക്ക​പ്പ​റ​ന്പ്, മു​ള​വൂ​ർ, ത​ട്ടു​പ്പ​റ​ന്പ്, ഇ​ലാ​ഹി​യ കോ​ളേ​ജ്, പാ​യി​പ്ര സ്കൂ​ൾ പ​ടി, തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി, മു​ട​വൂ​ർ ത​വ​ള ക​വ​ല, എ​ള്ളു​മ​ല ജം​ഗ്ഷ​ൻ, പാ​യി​പ്ര ക​വ​ല, പു​ളി​ഞ്ചു​വ​ട്, കു​ര്യ​ൻ​മ​ല, തോ​ട്ടു​ങ്ങ​ൽ പീ​ടി​ക, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, കീ​ച്ചേ​രി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം റോ​യ​ൽ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​വോ​ലി​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം മു‌​‌സ‌‌്‌ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഇ. ​അ​ബ്ദു​ൾ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പി.​എം.​ അ​മീ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, കെ.​എം. ​സ​ലിം, കെ.​എം.​ പ​രീ​ത്, ഉ​ല്ലാ​സ് തോ​മ​സ്, സാ​ബു ജോ​ണ്‍,

ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, പി.​എ. ബ​ഷീ​ർ, ടോ​മി പാ​ല​മ​ല, റെ​ജി ജോ​ർ​ജ്, രാ​ജു ക​ണി​മ​റ്റം, ഫ്രാ​ൻ​സി​സ് ഇ​ല​ഞ്ഞേ​ട​ത്ത്, ജോ​ർ​ജ് തെ​ക്കും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.