യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Monday, April 22, 2024 3:30 AM IST
കു​മ​ളി: ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ൽ യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. ക​ന്പം സ്വ​ദേ​ശി പ്ര​വീ​ണ്‍ കു​മാ​ർ (24) ആ​ണ് മ​രി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഉ​ച്ച​യോ​ടെ കു​മ​ളിക്കു സ​മീ​പം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ള​മൊ​ഴു​കു​ന്ന പു​ഴ​യി​ൽ അ​ല​ക്കുതൊ​ഴി​ലാ​ളി​ക​ളു​ടെ ക​ട​വാ​യ വ​ണ്ണാ​ൻ​തു​റൈ​യി​ലാ​ണ് അ​പ​ക​ടം.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ്ര​വീ​ണ്‍ കു​മാ​ർ ചെ​ളി​യി​ൽ താ​ഴ്ന്നു​പോ​കു​ക​യാ​യി​രു​ന്നു. പ്ര​വീ​ണി​ന്‍റെ വി​വാ​ഹം ആ​റു മാ​സം മു​ൻ​പാ​യി​രു​ന്നു. ഭാ​ര്യ ര​ഞ്ജി​നി.