പാ​ണ്ട്യാ​ല കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, April 22, 2024 11:35 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ട​ത്തി​ന് നാ​മ​ഹേ​തു​ക​മാ​യ സ്ഥ​ല​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി നി​ർ​മി​ച്ച പ​ണ്ട്യാ​ല ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് വി​കാ​രി റ​വ.​ ഡോ.​ ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടു മു​ത​ൽ ഇ​വി​ടെ വാ​ണി​ഭ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന ഒ​രു പ​ണ്ട​ക​ശാ​ല ഉ​ണ്ടാ​യി​രു​ന്ന​താ​യി ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ത​ൽ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ലം മു​ത​ൽ​ക്കൂ​ടം എ​ന്ന് വി​ളി​ക്ക​പ്പെ​ട്ടു.
ഇ​തുകാ​ലാ​ന്ത​ര​ത്തി​ൽ മു​ത​ല​ക്കോ​ടം എ​ന്ന് മാ​റു​ക​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ അ​സി.​ വി​കാ​രി​മാ​ര​യ ഫാ.​ അ​ല​ൻ മ​രു​ത്വാ​മ​ല​യി​ൽ, ഫാ. ​ഡെ​ൽ​ബി​ൻ കു​രീ​ക്കാ​ട്ടി​ൽ, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ജോ പാ​റ​ത്ത​ല​ക്ക​ൽ, ഡി​എ​ഫ്സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോം ​ജെ.​ ക​ല്ല​റ​ക്ക​ൽ, ട്ര​സ്റ്റി ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.