പേ​രി​ലെ പെ​രു​മ പൂ​ത്തു; പ്രദേശം സുഗന്ധ പൂരിതം
Monday, April 22, 2024 11:36 PM IST
ക​ട്ട​പ്പ​ന: ഒ​രു പേ​രി​ലെ​ന്തി​രി​ക്കു​ന്നു എ​ന്നു ചോ​ദി​ക്കാ​ൻ വ​ര​ട്ടെ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ൽ വാ​ഴ​വ​ര​യ്ക്ക് സ​മീ​പ​മു​ള്ള ചെ​ന്പ​ക​പ്പാ​റ​യി​ലേ​ക്കു വ​രൂ അ​വി​ടെ കാ​ണാം പേ​രി​ലെ പെ​രു​മ. വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​ന് ഇ​വി​ടെ ചെ​ന്പ​ക​ത്തി​ന്‍റെ സു​ഗ​ന്ധ​മാ​ണ്. വെ​ളു​ത്ത ചെ​മ്പ​ക​പ്പൂ​ക്ക​ളു​ടെ കാ​ഴ്ച​യും മ​നം മ​യ​ക്കും.

എ​ല്ലാ വ​ർ​ഷ​വും വേ​ന​ലി​ൽ ഇ​വി​ടെ ചെ​മ്പ​ക​മ​ര​ങ്ങ​ൾ പൂ​ക്കും പി​ന്നീ​ട് ഒ​ന്ന​ര​മാ​സ​ക്കാ​ലം കാ​ഴ്ച​ക്കാ​രെ അ​തി​ശ​യി​പ്പി​ച്ചു പൂ​ക്ക​ൾ പ​രി​ല​സി​ക്കും.

എ​ന്നാ​ൽ, പു​ഷ്‌​പ്പി​ക്കാ​ൻ എ​ട്ടു​മു​ത​ൽ പ​ത്തു വ​ർ​ഷം വ​രെ സ​മ​യ​മെ​ടു​ക്കും.​ വ​സ​ന്ത​കാ​ല ഓ​ർ​മ​ക​ളു​ടെ ശേ​ഷി​പ്പാ​യ ചെ​മ്പ​ക​പ്പൂ​ക്ക​ളു​ടെ കൂ​ട്ടം കാ​ണാ​ൻ ചെ​ന്പ​ക​പ്പാ​റ മാ​ടി വി​ളി​ക്കു​ക​യാ​ണ്.