പാ​സ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ​ക്ക് ‘ക​വ​ർ​’ക​ട​ന്പ
Wednesday, June 26, 2019 10:34 PM IST
തൊ​ടു​പു​ഴ: പാ​സ്പോ​ർ​ട്ടി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​രെ കാ​ത്ത് ക​വ​ർ എന്ന ക​ട​ന്പ. ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ പാ​സ്പോ​ർ​ട്ട് ക​വ​ർ എ​ടു​ത്താ​ലേ പാ​സ്പോ​ർ​ട്ട് ല​ഭി​ക്കൂ​വെ​ന്ന​താ​ണ് സ്ഥി​തി.
കോ​ട്ട​യം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ പാ​സ്പോ​ർ​ട്ടി​നെ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. 350 രൂ​പ മു​ത​ൽ 450 രൂ​പ​വ​രെ​യാ​ണ് ക​വ​റി​ന്‍റെ വി​ല. ക​വ​റി​ന്‍റെ ബി​ൽ ന​ൽ​കു​മെ​ങ്കി​ലും ഈ ​തു​ക ന​ൽ​കി വാ​ങ്ങു​ന്ന ക​വ​ർ ഉ​പ​യോ​ഗ ശൂ​ന്യ​മാ​ണെ​ന്നാ​ണ് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​രു​ടെ പ​രാ​തി. പി​ന്നീ​ട് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കി ന​ല്ല ക​വ​ർ വാ​ങ്ങേ​ണ്ട സ്ഥി​തിയാ​ണു​ള്ള​തെ​ന്നും വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.