നാ​ലു കു​ട്ടി​ക​ളു​ടെ അ​മ്മ യു​വാ​വി​നൊ​പ്പം നാ​ടു​വി​ട്ടു
Tuesday, August 20, 2019 10:11 PM IST
കാ​ഞ്ഞാ​ർ: നാ​ലു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി ര​ണ്ടു കു​ട്ടി​ക​ളു​ള്ള​യാ​ളു​ടെ കൂ​ടെ ഒ​ളി​ച്ചോ​ടി​യ​താ​യി പ​രാ​തി. മേ​ത്തൊ​ട്ടി സ്വ​ദേ​ശി​യാ​യ 44കാ​ര​ന്‍റെ കൂ​ടെ​യാ​ണ് വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി​നിയാ​യ നാ​ൽ​പ്പ​തു​കാ​രി നാ​ടു​വി​ട്ട​ത്. ര​ണ്ട് വീ​ട്ടു​കാ​രും കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ ഇ​വ​ർ മ​ണി​യാ​റ​ൻ​കു​ടി​യി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​യി. കാ​ഞ്ഞാ​ർ സി​ഐ അ​നി​ൽ​കു​മാ​ർ, എ​സ് ഐ ​സി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​യാ​റ​ൻ​കു​ടി​യി​ൽ നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തു​ട​ർ​ന്ന് ഇ​വ​രെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പോ​കാ​ൻ കോ​ട​തി അ​നു​വ​ദി​ച്ചു.