കു​ടി​വെ​ള്ള​മെ​ടു​ക്കു​ന്ന കി​ണ​റി​ൽ വി​ഷം ക​ല​ർ​ത്തി
Thursday, August 22, 2019 10:02 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തി​നു​സ​മീ​പം താ​ന്നി​മൂ​ട്ടി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ഷം ക​ല​ർ​ത്തി. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി ആ​ല​വേ​ലി​ൽ ഗോ​പി താ​ന്നി​മൂ​ട്ടി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്തു​വ​രു​ന്ന സ്ഥ​ല​ത്തെ കി​ണ​റി​ലാ​ണ് വി​ഷം ക​ല​ർ​ത്തി​യ​ത്. മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​യ​തോ​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ഷം ക​ല​ർ​ത്തി​യ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കി​ണ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യി വീ​ട്ടു​കാ​ർ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കി​ണ​റി​ൽ വി​ഷം ക​ല​ർ​ത്തി​യ​താ​യി ക​ണ്ട​ത്.
ച​ത്തു​പൊ​ങ്ങി​യ മീ​നു​ക​ൾ ചീ​ഞ്ഞു​തു​ട​ങ്ങി. കി​ണ​റി​ൽ​നി​ന്ന് ഉ​യ​രു​ന്ന ദു​ർ​ഗ​ന്ധം സ​മീ​പ​വാ​സി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യും ഈ ​കി​ണ​റി​ൽ​നി​ന്നും വെ​ള്ളം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം മ​ലി​ന​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.