പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണം: ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ
Thursday, August 22, 2019 10:04 PM IST
നെ​ടു​ങ്ക​ണ്ടം: ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ​യും സ്ത്രീ​ക​ളേ​യും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​പ​മാ​നി​ച്ച സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ നേ​താ​വി​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സി​പി​എം നേ​തൃ​ത്വ​ത്തി​ന് ആ​ർ​ജ​വ​മു​ണ്ടെ​ങ്കി​ൽ ഇ​യാ​ൾ​ക്കെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക്രൈ​സ്ത​വ സ​ന്യാ​സി​നി​ക​ളേ​യും സ​ന്യാ​സ​ത്തി​ന​യ​ച്ച മാ​താ​പി​താ​ക്ക​ളേ​യും മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​കൃ​ഷ്ട​മാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.