ഹോ​ട്ട​ലി​ൽ മോ​ഷ​ണം; സ്കൂ​ളി​ൽ മോ​ഷ​ണ ശ്ര​മം
Thursday, August 22, 2019 10:05 PM IST
തൊ​ടു​പു​ഴ: ഹോ​ട്ട​ലി​ൽ നി​ന്നു പ​ണ​വും വാ​ച്ചും അ​പ​ഹ​രി​ച്ചു. നെ​ടി​യ​ശാ​ല ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എം ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് മൂ​വാ​യി​ര​ത്തോ​ളം രൂ​പ​യും വാ​ച്ചും മോ​ഷ്ടി​ച്ച​ത്.
ഹോ​ട്ട​ലി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ക്സോ​സ്റ്റ് ഫാ​നി​ന്‍റെ വി​ട​വി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. ഇ​തി​നു പു​റ​മെ വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും മോ​ഷ​ണ ശ്ര​മം ന​ട​ത്തി. ഫ​യ​ലു​ക​ൾ വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. തൊ​ടു​പു​ഴ എ​എ​സ്ഐ എ.​എ​ച്ച്.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.