ഓ​ർ​മ​മ​ര​ത്ത​ണ​ലി​ൽ ഒ​ത്തു​ചേ​രും
Monday, September 9, 2019 10:48 PM IST
നെ​ടു​ങ്ക​ണ്ടം: അ​ര​നൂ​റ്റാ​ണ്ടി​നു​മു​ന്പ് ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥിക​ൾ ഒ​ത്തു​ചേ​രു​ന്നു. ഓ​ർ​മ​മ​ര​ത്ത​ണ​ലി​ൽ എ​ന്ന പേ​രി​ൽ 14-ന് ​പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 1964 മു​ത​ൽ 1970 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെടെ 400 പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ഴു ബാ​ച്ചു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഏ​ഴു വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​കാ​ല ഗു​രു​നാ​ഥ​നാ​യ കെ.​ജി. വാ​സു​പ്പ​ണി​ക്ക​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്യും. മു​ൻ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും. കേ​ര​ള ഫോ​ക്‌ലോർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ സി.​ജെ. കു​ട്ട​പ്പ​ന്‍റെ നാ​ട​ൻ പാ​ട്ടു​ക​ൾ ഉ​ൾപ്പെടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​വി​യ​ര​ങ്ങും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ര​ണ്ടു​മാ​സം നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, ജി. ​ഫി​ലി​പ്പോ​സ്, കെ.​കെ. സു​കു​മാ​ര​ൻ, കെ.​വി. പ​ര​മേ​ശ്വ​ര​ൻ, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.