ബ​സ് സ്റ്റാ​ൻ​ഡ് സ്വ​പ്നം​ക​ണ്ട് വാ​ഗ​മ​ണ്‍
Tuesday, September 10, 2019 11:04 PM IST
ക​ട്ട​പ്പ​ന: വാ​ഗ​മ​ണ്‍ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടും ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മി​ല്ല. ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗു​മാ​ണ് ടൗ​ണി​നെ കു​രു​ക്കി​ലാ​ക്കു​ന്ന​ത്. പ്ര​തി​ദി​നം വാ​ഗ​മ​ണ്ണി​ലെ​ത്തു​ന്ന 50-ൽ​പ്പ​രം കെ ​എ​സ് ആ​ർ​ടി​സി-​സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ഗ​മ​ണ്‍ പ​ഴ​യ​ച​ന്ത​യി​ലാ​ണ് തി​രി​ക്കു​ന്ന​ത്. ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്റ്റാ​ൻ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്പി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​ന്ന സ​മ​യ​ങ്ങ​ളി​ൽ ടൗ​ണ്‍ കു​രു​ക്കി​ലാ​കും.

ബ​സു​ക​ൾ ടൗ​ണി​ൽ ത​ന്നെ തി​രി​ക്കു​ന്ന​ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യു​മാ​ണ്. പേ​മാ​രി​ക്കു​ശേ​ഷം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല സ​ജീ​വ​മാ​യ​തോ​ടെ സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ടൗ​ണി​ലൂ​ടെ​യാ​ണ് തൊ​ടു​പു​ഴ ഭാ​ഗ​ത്തേക്കും ഉ​പ്പു​ത​റ വ​ഴി മൂ​ന്നാ​ർ, തേ​ക്ക​ടി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ആ​ളു​ക​ൾ പോ​കു​ന്ന​ത്. ഈ ​റൂ​ട്ടു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ ടൗ​ണി​ൽ തി​ര​ക്കേ​റി. എ​ന്നാ​ൽ വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ല.

ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​സ്ബി​ഐ ജം​ഗ്ഷ​നി​ൽ പാ​ത​യോ​ര​ത്തും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​നു സ​മീ​പ​വു​മാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഇ​വി​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്.

റോ​ഡി​ന്‍റെ ഒ​രു​ വ​ശ​ത്ത് ടാ​ക്സി വാ​ഹ​ന​ങ്ങ​ളും മ​റു​ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ളും മ​റ്റി​ട​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ​ടെ ടൗ​ണി​ൽ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

ഏ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് വാ​ഗ​മ​ണ്‍ - തൊ​ടു​പു​ഴ റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള 24 സെ​ന്‍റ് ഭൂ​മി റ​വ​ന്യു വ​കു​പ്പ് ബ​സ് സ്റ്റാ​ൻ​ഡി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. 2015 ന​വം​ബ​ർ ഒ​ന്നി​ന് അ​ന്ന​ത്തെ റ​വ​ന്യു മ​ന്ത്രി അ​ടൂ​ർ പ്ര​കാ​ശ് സ്ഥ​ല​ത്തെ​ത്തി നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും സ്ഥ​ലം അ​നു​വ​ദി​ച്ചു​ള്ള സ​മ്മ​ത​പ​ത്രം കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ല​ച്ച​തോ​ടെ സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ബ​സ് സ്റ്റാ​ൻ​ഡും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ, കാ​ത്തി​രി​പ്പു​കേ​ന്ദ്രം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും നി​ർ​മി​ക്കാ​ൻ റ​വ​ന്യു വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ ഭൂ​മി അ​പ​ര്യാ​പ്ത​മാ​ണെ​ന്നു നേ​ര​ത്തെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.