തു​ല്യ​താ കോ​ഴ്സ്
Thursday, September 19, 2019 10:04 PM IST
ഇ​ടു​ക്കി: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​ഥോ​റി​റ്റി ന​ട​ത്തു​ന്ന പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സു​ക​ളു​ടെ 2019 ബാ​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. 17 വ​യ​സ് പൂ​ർ​ത്തി​യാ​യ ഏ​ഴാം ക്ലാ​സ് പാ​സാ​യി​ട്ടു​ള്ള​വ​ർ​ക്ക് പ​ത്താം​ത​രം തു​ല്യ​താ കോ​ഴ്സി​ൽ ചേ​ർ​ന്ന് പ​ഠി​ക്കാം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ 1850 രൂ​പ ഫീ​സാ​യി ന​ൽ​ക​ണം. 22 വ​യ​സ് പൂ​ർ​ത്തി​യാ​യ പ​ത്താം​ത​രം വി​ജ​യി​ച്ച​വ​ർ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സി​ലേ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. ഫീ​സ് 2500 രൂ​പ. എ​സ് സി, ​എ​സ് ടി ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ഫീ​സാ​നു​കൂ​ല്യ​മു​ണ്ട്.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്കൂ​ളു​ക​ളി​ൽ പൊ​തു അ​വ​ധി ദി​ന​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക പ​ഠ​ന ക്ലാ​സു​ക​ൾ ന​ട​ത്തും. കോ​ഴ്സ് ര​ജി​സ്ട്രേ​ഷ​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ക​സ​ന,തു​ട​ർ​വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ളി​ലെ പ്രേ​ര​ക്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബി​ൽ​ഡിം​ഗ്, ഇ​ടു​ക്കി കു​യി​ലി​മ​ല ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 04862232294.