ജി​തി​ൻ​ രാ​ജി​ന്‍റെ വി​രാ​ഗ് മി​ക​ച്ച ചി​ത്രം
Friday, September 20, 2019 10:02 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ചി​ത്ര​മാ​യി ജി​തി​ൻ​രാ​ജ് സം​വി​ധാ​നം ചെ​യ്ത വി​രാ​ഗ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലൂ​സ​ർ ആ​ണ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം.
അ​നു​ജ​യ് രാ​മ​നാ​ണ് ലൂ​സ​റി​ന്‍റെ സം​വി​ധാ​യ​ക​ൻ. സ്പെ​ഷ​ൽ ജൂ​റി പു​ര​സ്ക്കാ​രം അ​രു​ണ്‍ കെ. ​വാ​ണി​യം​കു​ളം സം​വി​ധാ​നം ചെ​യ്ത സീ​സ​റി​ന്‍റെ കു​ന്പ​സാ​രം​ക​ര​സ്ഥ​മാ​ക്കി. വി​രാ​ഗി​ന്‍റെ സം​വി​ധാ​യ​ക​ൻ ജി​തി​ൻ​രാ​ജാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. ലൂ​സ​റി​ലെ നാ​യ​ക​ൻ സാ​ലി​മ​ര​ക്കാ​ർ മി​ക​ച്ച ന​ട​നാ​യും വി​രാ​ഗി​ലെ നാ​യി​ക മ​രി​യ​പ്രി​ൻ​സ് മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
സീ​സ​റിന്‍റെ കു​ന്പ​സാ​ര​ത്തി​ന്‍റെ​യും കു​ഞ്ഞാ​പ്പി​യു​ടെ​യും കാ​മ​റ നി​ർ​വ​ഹി​ച്ച താ​യ്പ്ര​സാ​ദി​നാ​ണ് കാ​മ​റ​മാ​നു​ള്ള അ​വാ​ർ​ഡ്. എ​ഡി​റ്റിം​ഗി​നു​ള്ള പു​ര​സ്കാ​രം സ​ച്ചി​ൻ സ​ത്യ​യും നേ​ടി. സീ​സ​റി​ന്‍റെ കു​ന്പ​സാ​ര​മാ​ണ് സ​ച്ചി​ന് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മി​ന് 25,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 15,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും ന​ൽ​കും. മി​ക​ച്ച ന​ട​ൻ,ന​ടി, മി​ക​ച്ച സം​വി​ധാ​യ​ക​ൻ, കാ​മ​റാ​മാ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കും സ്പെ​ഷ​ൽ ജൂ​റി പ​രാ​മ​ർ​ശം നേ​ടി​യ ചി​ത്ര​ത്തി​നും ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ടു​ക്കി പ്ര​സ്ക്ല​ബും തൊ​ടു​പു​ഴ അ​ൽ​അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സും സം​യു​ക്ത​മാ​യാ​ണ് തൊ​ടു​പു​ഴ​യി​ൽ ര​ണ്ടാ​മ​ത് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ന​ൽ ഫി​ലി​പ്പി​ന്‍റെ ഓ​ർ​മ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഫെ​സ്റ്റി​വ​ലി​ൽ 60 ഓ​ളം ചി​ത്ര​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​ത്. ഇ​തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 27 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്. സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്, മ​നോ​ര​മ ന്യൂ​സ് മു​ൻ ചീ​ഫ് കാ​മ​റ​മാ​ൻ പി.​ജെ. ചെ​റി​യാ​ൻ, ഫി​ലിം എ​ഡി​റ്റ​ർ ശ്രീ​കു​മാ​ർ നാ​യ​ർ, തി​ര​ക്ക​ഥ​കൃ​ത്ത് സ​നി​ൽ അ​ബ്രാം എ​ന്നി​വ​രു​ടെ പാ​ന​ലാ​ണ് വി​ജ​യി​ക​ളെ നി​ശ്ച​യി​ച്ച​ത്.
പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ, സെ​ക്ര​ട്ട​റി എം.​എ​ൻ. സു​രേ​ഷ്, അ​ൽ​അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എം.​മി​ജാ​സ്, മേ​ള കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി രാ​മ​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.