ചേ​ന്പ​ളം ആ​ക്ര​മ​ണം: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പിടിയിൽ
Saturday, September 21, 2019 11:17 PM IST
നെ​ടു​ങ്ക​ണ്ടം: തി​രു​വോ​ണ ദി​ന​ത്തി​ൽ ചേ​ന്പ​ള​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ കേ​സി​ൽ ര​ണ്ടു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യി.
കു​ഴി​പ്പാ​ല​യി​ൽ മാ​ർ​ട്ടി​ൻ (20) നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ത​പ്പ​നാ​ട്ട് അ​മ​ൽ (21), തെ​ക്കേ​ൽ റോ​ബി​ൻ (23) എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​രു​വ​രെ​യും പാ​ർ​ട്ടി​യി​ൽനി​ന്നും പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. ചേ​ന്പ​ളം ടൗ​ണി​ൽ യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​സം​പി​ടി​ക്കാ​നെ​ത്തി​യ തേ​വ​രോ​ലി​ൽ അ​ഭി​ലാ​ഷി​നെ (42)യാ​ണ് യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്നു മ​ർ​ദി​ച്ച​ത്.

അ​ഭി​ലാ​ഷി​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ഓ​ടി​യെ​ത്തി​യ ഭാ​ര്യ ശാ​രി, 10 വ​യ​സു​ള്ള മ​ക​ൾ വൈ​ഗ എ​ന്നി​വ​രേ​യും സം​ഘം മ​ർ​ദി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റി അ​പ​മാ​നി​ക്കു​ക​യും ചെ​യ്തിരു ന്നു.
അ​ഭി​ലാ​ഷി​ന്‍റെ വീ​ടി​നു​മു​ന്നിലിട്ട് ഇ​ന്ദി​രാ​ഭ​വ​നി​ൽ രാ​ജേ​ഷി​നെ ഒ​രു​സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ടാ​ണ് അ​ഭി​ലാ​ഷ് ത​ട​സം​ പി​ടി​ക്കാ​നെ​ത്തി​യ​ത്. രാ​ജേ​ഷി​നെ ന​ടു​റോ​ഡി​ൽ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​തും അ​ഭി​ലാ​ഷി​നെ മ​ർ​ദി​ക്കാ​ൻ കാ​ര​ണമായി.